Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsആഗോള അയ്യപ്പ...

ആഗോള അയ്യപ്പ സംഗമം :   ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഓഡിറ്റ് റിപ്പോർട്ട്

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം നടത്തിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഓഡിറ്റ് റിപ്പോർട്ട്. ഫണ്ട് വിനിയോഗത്തിൽ ദേവസ്വം ബോർഡിന് വീഴ്ച പറ്റിയെന്നും സംഗമത്തിന് സർക്കാരിന്റെ പണം ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിലേക്കും വ്യാപിപ്പിക്കുന്നു എന്നത് ഗൗരവകരമായ കാര്യമാണ്. പ്രത്യേക അന്വേഷണ സംഘം  ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച കണ്ടെത്തലുകളുള്ളത്. പി.എസ്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിൽ നടന്ന ഈ സംഗമത്തെക്കുറിച്ച് ബോർഡ് യോഗത്തിന്റെ മിനുട്സുകളിൽ രേഖകളില്ലെന്നത് അന്വേഷണസംഘം വ്യക്തമാക്കി.

അയ്യപ്പസം​ഗമത്തിന് വേണ്ടി സർക്കാറിൽ നിന്നും ദേവസ്വം ബോർഡിൽ നിന്നും പണം കൈപ്പറ്റരുത് എന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്താമെന്നാണ് കരുതിയിരുന്നത്. ആ​ഗോള അയ്യപ്പസം​ഗമത്തിന് എട്ടു കോടി ചിലവാണ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം മന്ത്രി തന്നെ മുമ്പ് പറഞ്ഞിരുന്നു. എത്രരൂപ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി എന്ന് വ്യക്തമല്ല.

ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ നിന്നാണ് 3.4 കോടി രൂപ എടുത്തിട്ടുള്ളത്. ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആ​ഗോള അയ്യപ്പസം​ഗമത്തെ കുറിച്ചും പരാമർശമുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെറ്റായ ദിശയിൽ  സ്കൂട്ടർ ഓടിച്ചുവന്നത് ചോദ്യം ചെയ്തതിന് മോട്ടോർ സൈക്കിൾ യാത്രികനും സഹോദരനും ക്രൂരമർദ്ദനം : ഒരാൾ അറസ്റ്റിൽ

തിരുവല്ല: തെറ്റായ ദിശയിൽ  സ്കൂട്ടർ ഓടിച്ചുവന്നത് ചോദ്യം ചെയ്തതിന് മോട്ടോർ സൈക്കിൾ യാത്രികനെയും സഹോദരനെയും  ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാളെ തിരുവല്ല പോലീസ് പിടികൂടി. മൂന്നു പേരെ പിടികൂടാനുണ്ട്. ചെങ്ങന്നൂർ ഉമയാട്ടുകര തിരുവൻവണ്ടൂർ കല്ലിശ്ശേരി...

ക്യാൻസർ പരിശോധനയും ബോധവൽക്കരണ ക്ലാസും

മല്ലപ്പള്ളി: എഴുമറ്റൂർ 1190- നമ്പർ എൻഎസ്എസ് കരയോഗവും കോഴഞ്ചേരി മുത്തൂറ്റ് ക്യാൻസർ സെന്ററും സംയുക്തമായി സൗജന്യ ബ്രസ്റ്റ് ക്യാൻസർ പരിശോധനയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം പി ശശിധരൻ...
- Advertisment -

Most Popular

- Advertisement -