Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKonniഎസ് എൻ...

എസ് എൻ ഡി പി  ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ വെണ്ണക്കൽ വിഗ്രഹം പ്രതിഷ്ഠിക്കും

കോന്നി : കോന്നി എസ് എൻ ഡി പി  ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ വെണ്ണക്കൽ വിഗ്രഹം പ്രതിഷ്ഠിക്കും. പ്രതിഷ്ഠാകർമ്മം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികളും, ഗുരുമന്ദിര സമർപ്പണ കർമ്മം എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നിർവ്വഹിക്കും.

ശ്രീനാരായണ ഗുരുദേവൻ നേരിൽ രജിസ്ട്രേഷൻ നൽകിയ ശാഖായോഗങ്ങളിൽ ഉൾപ്പെട്ട, കോന്നി ടൗൺ ശാഖാ യോഗം വകയായുള്ള ഗുരുമന്ദിരം നവീകരിക്കുകയും,  അപൂർവ്വമായ വെണ്ണക്കല്ലിൽ തീർത്ത ഗുരുദേവ വിഗ്രഹത്തിൻ്റെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തതായി  ഭാരവാഹികൾ പത്തനംതിട്ടയിൽ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ മാസം 13ന് വൈകുന്നേരം 4 ന് ശിവഗിരി ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികളുടെ മുഖ്യ കാർമ്മികത്വത്തിലും വൈദികാചാര്യൻ ഷാജി ശാന്തി, ജിനിൽകുമാർ തന്ത്രികൾ എന്നിവരുടെ നേത്യത്വത്തിലും വെണ്ണക്കൽ പ്രതിമയുടെ പ്രതിഷ്ഠാകർമ്മം നടക്കും. നവീകരിച്ച ഗുരുമന്ദിരത്തിൻ്റെ സമർപ്പണ കർമ്മം 14 ന് വൈകുന്നേരം 4 മണിക്ക് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിക്കും.

ചടങ്ങിൽ പത്തനംതിട്ട എസ് എൻ ഡി പി യുണിയൻ പ്രസിഡൻ്റ് കെ പദ്മകുമാർ അദ്ധ്യക്ഷത വഹിക്കും.പ്രതിഷ്ഠാ ചടങ്ങിനും ഗുരുമന്ദിര സമർപ്പണ ചടങ്ങിനും മുന്നോടിയായി 10, 11, 12 തീയതികളിൽ ഗുരുപൂജ, ഗണപതി പൂജ, ഗുരുദേവ ക്യതികളുടെ പരായണം, സമൂഹ പ്രാർത്ഥന, ശ്രീനാരായണ ദിവ്യ സത്സംഗം പ്രഭാഷണം തുടങ്ങിയ ചടങ്ങുകളും ഉണ്ടാകും. 12 ന് രാവിലെ ഗുരുദേവ ശിൽപ്പം ശിൽപ്പിയിൽ നിന്നും ഏറ്റുവാങ്ങി വാഹന ഘോഷയാത്രയായി വിവിധ ഗുരുമന്ദിരങ്ങളിലെ സ്വീകരണ പരിപാടികൾക്ക് ശേഷം വൈകുന്നേരം 4ന് കോന്നിയിൽ എത്തിച്ചേരും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാസപ്പടി കേസ് : എസ്എഫ്ഐഒ കുറ്റപത്രത്തിൽ രണ്ടു മാസത്തേക്ക് തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

കൊച്ചി : മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിൽ രണ്ടു മാസത്തേക്ക് തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. കേസില്‍...

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം : ഇന്നും നാളെയും (21 & 22) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2°C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും...
- Advertisment -

Most Popular

- Advertisement -