Tuesday, April 21, 2026
No menu items!

subscribe-youtube-channel

HomeNewsതൊണ്ടിമുതൽ കേസ്...

തൊണ്ടിമുതൽ കേസ് : ആന്റണി രാജുവിന്റെ ഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന്റെ ഹർജിയിൽ കോടതി ഇന്ന് വിധി പറയും.  കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

ആന്റണി രാജുവിന്റെ നിയമസഭാംഗത്വത്തിലും നിര്‍ണായകമാണ് ഇന്നത്തെ കോടതി വിധി. കേസിൽ മൂന്ന് വർഷത്തെ തടവും പിഴയുമാണ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്. അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയ സംഭവത്തിലാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഇതോടെ എംഎല്‍എ സ്ഥാനത്തു നിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെടുകയായിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണാഘോഷപരിപാടി -ചിങ്ങനിലാവ് 2025  തിരിതെളിഞ്ഞു

കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷപരിപാടി -ചിങ്ങനിലാവ് 2025ന് തിരിതെളിഞ്ഞു. തിരുനക്കര മൈതാനത്ത്  ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ടു...

Kerala Lotteries Result 20-02-2026 Suvarna Keralam SK-41

1st Prize Rs.1,00,00,000/- RK 245689 (KOLLAM) Consolation Prize Rs.5,000/- RA 245689 RB 245689 RC 245689 RD 245689 RE 245689 RF 245689 RG 245689 RH 245689 RJ 245689...
- Advertisment -

Most Popular

- Advertisement -