Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsവിഴിഞ്ഞത്തെ ഹോട്ടലിൽ...

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ മരിച്ചു

തിരുവനന്തപുരം : വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ മരിച്ചു.ഭക്ഷ്യവിഷബാധ കാരണമെന്നാണ് സംശയം.കൊല്ലം നിലമേൽ സ്വദേശി ഷാജി (42), ഭാര്യാ മാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ (39) സജിമോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി 9 മണിയോടെയാണ് വിഴിഞ്ഞം അസ്മാക്ക് ഹോട്ടലിൽ കുടുംബത്തോടൊപ്പം ഇവർ സീ ഫുഡ് കഴിക്കാനെത്തിയത്.ഹോട്ടലിൽനിന്ന് ഇറങ്ങിയ ഉടൻ തന്നെ ഛർദിയും മറ്റും ഉണ്ടായിരുന്നുവെന്ന് ഷാജിയുടെ ബന്ധുക്കൾ പറയുന്നു.ഷാജിയുടെ രണ്ട് മക്കളും കൂടെയുണ്ടായിരുന്നു. ഇവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല .

സംശയത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞത്തെ ഹോട്ടൽ പൊലീസ് പൂട്ടി.
ഭക്ഷ്യ വിഷബാധയെന്നത് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Lottery Result 05/05/2024: Akshaya AK-650

1st Prize Rs.7,000,000/- AV 499424 (KARUNAGAPPALLY) Consolation Prize Rs.8,000/- AN 499424 AO 499424 AP 499424 AR 499424 AS 499424 AT 499424 AU 499424 AW 499424 AX 499424...

ആര്യ രാജേന്ദ്രനെതിരായ യദുവിന്റെ ഹർജി തള്ളി : അന്വേഷണ സംഘത്തിന് നിർദേശങ്ങളുമായി കോടതി

തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ റജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് കെഎസ്ആർ‌ടിസി ഡ്രൈവർ യദു സമർപ്പിച്ച ഹർജി തള്ളി.തിരുവനന്തപുരം സി.ജെ.എം. കോടതിയുടേതാണ് നടപടി. കോടതി അന്വേഷണ...
- Advertisment -

Most Popular

- Advertisement -