Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകെഎസ്ആർടിസി പെൻഷൻകാരോടുള്ള...

കെഎസ്ആർടിസി പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കണം: അഡ്വ.വിബി ബിനു

കോട്ടയം : കെഎസ്ആർടിസി പെൻഷൻകാരോട് സംസ്ഥാന സർക്കാർ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് എഐറ്റിയുസി സംസ്ഥാന സെക്രട്ടറി അഡ്വ വിബി ബിനു പറഞ്ഞു. കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മറ്റി കോട്ടയം ഡിപ്പോയിൽ, കോട്ടയം ചങ്ങനാശ്ശേരി പൊൻകുന്നം യൂണിറ്റുകളുടെ സംയുക്ത ഓപ്പൺ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു പെൻഷൻകാരെക്കാൾ കുറഞ്ഞ പെൻഷനും ക്ഷാമബത്തയുമാണ് കെഎസ്ആർടിസിയിൽ നൽകിവരുന്നത്. കാലങ്ങളായി ഓണത്തിനുപോലും ഉത്സവബത്ത നൽകുന്നില്ല. സാമൂഹ്യ സുരക്ഷാ പെൻഷൻ രണ്ടായിരം രൂപയാക്കി വർദ്ധിപ്പിച്ചിട്ടും വെറും 1350 രൂപ മാത്രം എക്സ്-ഗ്രേഷ്യാ പെൻഷൻ വാങ്ങുന്നവരുടെ അവലാതികൾക്കു ഒരു പരിഹാരവും കാണാൻ കഴിഞ്ഞിട്ടില്ല. മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ ഉടൻ നടപ്പിലാക്കണമെന്നും വി ബി ബിനു ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് സിജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിഗ് സെക്രട്ടറി എ വി ഓമനക്കുട്ടൻ നേതാക്കളായ വി കെ ശശി കെ റ്റി പൊന്നൻ കെ എൻ മണി ടി എൻ ജോഷി ബാബുഎബ്രഹാം കെ ഇ ഇസ്മയിൽ കെ കെ ശിവൻ കെ വിജയൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സമാപിച്ചു.

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സമ്മേളിച്ച പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സമാപിച്ചു. കത്തോലിക്കാസഭയുടെ തലവനായിരുന്ന ഫ്രാൻസിസ് മാർപാപ്പാ, കൽദായ സുറിയാനി സഭയുടെ ഡോ.മാർ അപ്രേം...

കൊല്ലത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുമരണം

കൊല്ലം : കൊല്ലത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുമരണം.ചടയമംഗലം കുരിയോട് നെട്ടേത്തറ ഗുരുദേവമന്ദിരത്തിനു സമീപം ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് അപകടം.3 പേർക്കു ഗുരുതര പരുക്കുണ്ട്. മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്.നാഗർകോവിൽ സ്വദേശികളായ...
- Advertisment -

Most Popular

- Advertisement -