Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKonniകോന്നി മെഡിക്കൽ...

കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി

കോന്നി : കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി .മെഡിക്കൽ കോളജിൽ ഒടിഞ്ഞ കൈക്ക് ചികിത്സ തേടിയ 14 കാരന്റെ കൈ വളഞ്ഞു പോയെന്നാണ് ആരോപണം .കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീറിന്റെ കയ്യാണ് രണ്ടരമാസത്തെ ചികിത്സയ്ക്ക് ശേഷം വളഞ്ഞത്.

നവംബറിലാണ് തൻസീറിനറെ കൈ ഒടിഞ്ഞത്.ഓർത്തോ മേധാവിയുടെ നേതൃത്വത്തിൽ കയ്യിൽ ശസ്ത്രക്രിയ നടത്തുകയും പ്ലാസ്റ്റർ ഇട്ടുകയും ചെയ്തു. ഫെബ്രുവരി 2 ന് പ്ലാസ്റ്റർ മാറ്റിയപ്പോൾ കൈ വളഞ്ഞു പോയെന്നാണ് പരാതി. പിന്നീട് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി കൈക്ക് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പൊലീസിൽ പരാതി നൽകി.

എന്നാൽ, സംഭവം ചികിത്സാ പിഴവ് അല്ലെന്നും കുട്ടികളുടെ ചില കേസുകളിൽ ഇങ്ങനെ സംഭവിക്കാറുണ്ടെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗണപതി പൂജയും ആനയൂട്ടും നടത്തി

തിരുവല്ല : എഴിഞ്ഞില്ലം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ആനപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രത്യക്ഷ ഗണപതി പൂജയും ആനയൂട്ടും നടത്തി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഗ്നിശർമ്മൻ രാഹുൽ നാരായണ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രകാശനവും പ്രത്യക്ഷ ഗണപതി...

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു: ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ പാസഞ്ചർ ട്രെയിൻ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു. 2025 ജൂലൈ 1 മുതൽ നിരക്കുകളിലെ വർധനവ് പ്രാബല്യത്തിൽ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എസി ഇതര മെയിൽ/എക്സ്പ്രസ്...
- Advertisment -

Most Popular

- Advertisement -