Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമെക്സിക്കോയിലെ മയക്കുമരുന്ന്...

മെക്സിക്കോയിലെ മയക്കുമരുന്ന് രാജാവ് ‘എൽ മെൻചോയെ’ സൈന്യം വധിച്ചു : വ്യാപക ആക്രമം

മെക്സിക്കൻ സിറ്റി : മെക്സിക്കോയിലെ ലഹരിമരുന്ന് മാഫിയ തലവൻ നെമെസിയോ എൽ മെൻചോ ഒസെഗുവേരയെ (59) സൈന്യം വധിച്ചു.യുഎസ് ഇൻറലിജൻസിന്റെ പിന്തുണയോടെ മെക്സിക്കൻ പ്രത്യേക സേനയാണ് ദൗത്യം നിർവഹിച്ചത്.ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 1.5 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയിലേക്ക് വൻ തോതിൽ മയക്കുമരുന്ന കടത്തുന്ന ക്രിമിനൽ ഗ്രൂപ്പായ ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിനെ തലവനാണ് എൽ മെൻചോ. ഓപ്പറേഷനിൽ കവചിത ട്രക്കുകളും റോക്കറ്റ് ലോഞ്ചറുകളും ഉൾപ്പെടെ നിരവധി ആയുധങ്ങളും വാഹനങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു.

എൽ മെൻചോയെ വധിച്ചതിന് പിന്നാലെ ലഹരി മാഫിയ സംഘം നിരവധി നഗരങ്ങളിൽ അക്രമം അഴിച്ചുവിട്ടു.സുരക്ഷയെ മുൻനിർത്തി ഈ ആഴ്ച നടക്കാനിരുന്ന പൊതുപരിപാടികൾ ഹാലിസ്കോ ഭരണകൂടം റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും പല വിമാന സർവീസുകളും പ്രവർത്തനം നിർത്തി. സ്ഥിതിഗതികൾ പരിഗണിച്ച് തങ്ങളുടെ പൗരന്മാർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് അമേരിക്കയും കാനഡയും നിർദ്ദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിന്റെ മരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം : കുമ്മനം രാജശേഖരൻ

പത്തനംതിട്ട : എ ഡി എം നവീൻ ബാബുവിന്റെ മരണം വെറും ആത്മഹത്യയായി എഴുതി തള്ളാനുള്ള സർക്കാരിന്റെ വ്യഗ്രത കേസിന്റെ പ്രസക്തി ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്ന് മുൻ മിസോറാം ഗവർണറും ബിജെപി...

കൊച്ചി ഗോശ്രീ ഒന്നാം പാലത്തിൽ  ​ഗതാ​ഗത ​നിയന്ത്രണം

കൊച്ചി: ബോൾ​ഗാട്ടി പാലത്തിന്റെ (ഒന്നാം ​ഗോശ്രീ പാലം) ഉപരിതല പുനർനിർമാണത്തിന്റെ ഭാ​ഗമായി ​ഗതാ​ഗത നിയന്ത്രണം. ഇന്നു നാളെയും ഒന്നാം ​ഗോശ്രീ പാലത്തിൽ ​ഗതാ​ഗത നിയന്ത്രണമുണ്ടാകും. രാത്രി 8 മണി മുതൽ പാലത്തിലൂടെയുള്ള വാഹന ​ഗതാ​ഗതം...
- Advertisment -

Most Popular

- Advertisement -