Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് കെട്ടിടത്തിന്‍റെ...

കോഴിക്കോട് കെട്ടിടത്തിന്‍റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് 3 പേര്‍ മരിച്ചു

കോഴിക്കോട് : കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്‍റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ 3 പേര്‍ മരിച്ചു .കെട്ടിടത്തിനു പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് സൺഷെയ്ഡ് തകർന്നു വീഴുകയായിരുന്നു.കിണാശേരി സ്വദേശി അഷ്‌റഫ്, ജബ്ബാർ, അത്തോളി സ്വദേശി ബഷീർ എന്നിവരാണ് മരിച്ചത്.  2 പേർക്ക് ഗുരുതരമായി പരിക്കേറ്റു

കോഴിക്കോട് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള അറുപതു വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ് അപകടം ഉണ്ടായത്.പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണിത്. തൊട്ടടുത്തുള്ള സ്ഥാപനത്തിന്‍റെ ഗോഡൌണായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇപ്പോൾ ഈ കെട്ടിടം. രാവിലെ ലോഡ് ഇറക്കിയ ശേഷം വിശ്രമിക്കുകയായിരുന്ന 7 തൊഴിലാളികൾക്കു മുകളിലേക്കാണ് കെട്ടിടത്തിലെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണത്.

.കെട്ടിടം ഒഴിപ്പിക്കാൻ കോർപ്പറേഷൻ നടപടി എടുത്തില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. അപകടത്തിൽ വലിയങ്ങാടിയിലെ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല സർവീസ് സഹകരണ ബാങ്കിൻറെ വാർഷിക പൊതുയോഗം നടന്നു

തിരുവല്ല: തിരുവല്ല സർവീസ് സഹകരണ ബാങ്കിൻറെ 96 മത് വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് എസ് എൻ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യ്തു. 2023-24വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും സെക്രട്ടറി...

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് ; രണ്ട് യുവതികൾ പിടിയിൽ

കൊച്ചി : മോഡലിങ്ങിന്റെ മറവിൽ യുവതിയെ ദുബായിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവതികൾ പിടിയിൽ. കൊച്ചിയിലെ മോഡൽ അലീന,സിന്ധു എന്നിവരാണ് അറസ്റ്റിലായത് .സിന്ധുവിനെ മുംബയിൽ നിന്നാണ് പിടികൂടിയത് . പരാതിക്കാരിയെ മോഡലിങ്ങിന്റെ...
- Advertisment -

Most Popular

- Advertisement -