Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamജസ്റ്റിസ് ജെ...

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചതിനെ സ്വാ​ഗതം ചെയ്യുന്നു: മലങ്കര ഓർത്തഡോക്സ് സഭ

കോട്ടയം: ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അം​ഗീകരിച്ച സർക്കാർ നിലപാടിനെ അഭിനന്ദിക്കുന്നതായി മലങ്കരസഭയുടെ മാധ്യമവിഭാ​ഗം അധ്യക്ഷൻ ഡോ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ. ക്രൈസ്തവ സഭകളുടെ ​ദീർഘകാല ആവശ്യമാണിത്. റിപ്പോർട്ടിന് അം​ഗീകാരം നൽകിയ സ്ഥിതിക്ക് ഉള്ളടക്കം പൂർണമായും പ്രസിദ്ധപ്പെടുത്താൻ സർക്കാർ തയാറാവണം.

കമ്മീഷൻ റിപ്പോർട്ടിലെ പലകാര്യങ്ങളും നടപ്പാക്കിയെന്ന് പറയുമ്പോഴും അവ ഏതൊക്കെയെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. മാധ്യമ വാർത്തകൾ മാത്രാണ് സഭകളുടെയും മുന്നിലുള്ളത്. കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ തുറന്ന മനസോടെ ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷ. ജെ.ബി കമ്മീഷനിലെ ശുപാർശകൾ മിക്കതും നിയമ ഭേ​ദ​ഗതി വേണ്ടവയാണ്.

എന്നാൽ സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇവ എങ്ങനെ നടപ്പാക്കും എന്നതിൽ അവ്യക്തയുണ്ടെന്നും മെത്രാപ്പോലീത്താ പ്രതികരിച്ചു. സർക്കാരിന്റെ നീക്കം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണോ എന്ന സംശയത്തിലേക്ക് സഭ കടക്കുന്നില്ല.  പൊതുജനങ്ങൾക്ക്  സ്വാഭാവികമായും അത്തരം സംശയങ്ങൾ  ഉണ്ടാകുമെന്നും ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മര്‍സി ബാന്‍ഡ്-  പത്തനംതിട്ടയെ സംഗീത സാന്ദ്രമാക്കി

പത്തനംതിട്ട: കാണികളെ ആവേശത്തിലാക്കി പത്തനംതിട്ടയുടെ മണ്ണില്‍ ആദ്യമായി മര്‍സി ബാന്‍ഡിന്റെ സംഗീതവിരുന്ന്. ശബരിമല ഇടത്താവളത്തില്‍ എന്റെ കേരളം പ്രദര്‍ശനവിപണന മേളയുടെ രണ്ടാം ദിവസം അരങ്ങേറിയ മ്യൂസിക് ഷോ ഹിന്ദി, തമിഴ്, മലയാളം ഫാസ്റ്റ്...

Kerala Lotteries Results : 19-02-2025 Fifty Fifty FF-129

1st Prize Rs.1,00,00,000/- FE 249155 (KOTTAYAM) Consolation Prize Rs.8,000/- FA 249155 FB 249155 FC 249155 FD 249155 FF 249155 FG 249155 FH 249155 FJ 249155 FK 249155...
- Advertisment -

Most Popular

- Advertisement -