Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryഓട്ടോയിലിരുന്ന് വിദേശമദ്യക്കച്ചവടം...

ഓട്ടോയിലിരുന്ന് വിദേശമദ്യക്കച്ചവടം നടത്തിയ ഡ്രൈവർ അറസ്റ്റിൽ

കോഴഞ്ചേരി : സ്വന്തം  ഓട്ടോറിക്ഷയിൽ ഇന്ത്യൻ നിർമിത വിദേശമദ്യം വില്പന നടത്തിയ ഡ്രൈവർ കോയിപ്രം പോലീസിന്റെ പിടിയിലായി.ഇയാളിൽ നിന്ന് വിദേശമദ്യവും, വിൽപ്പന നടത്തിക്കിട്ടിയ പണവും പിടികൂടി, ഓട്ടോയും കസ്റ്റഡിയിലെടുത്തു.

കോയിപ്രം കുറവൻകുഴി വള്ളിപ്പറമ്പിൽ വി ആർ സുതനാ(49) ആണ് അറസ്റ്റിലായത്. വെള്ളി സന്ധ്യയോടെ ആത്മാവുകവലക്ക് സമീപത്ത്  ഓട്ടോ പാർക്ക് ചെയ്ത്,  ആളുകൾക്ക് മദ്യം ഒഴിച്ചുകൊടുത്തുകൊണ്ടിരിക്കവേയാണ്  ഇയാൾ പിടിയിലായത്. മൂന്ന് കുപ്പികളിലായി ഒന്നര ലിറ്റർ മദ്യം പിടിച്ചെടുത്തു.
      
മുട്ടുമൺ ചെറുകോൽപ്പുഴ റോഡിൽ ആത്മാവുകവലക്ക് സമീപം ഓട്ടോയിൽ പിന്നിലിരുന്ന മൂന്നുപേരിൽ ഒരാൾക്ക് ഡ്രൈവിംഗ് സീറ്റിലിരുന്ന് മദ്യം ഗ്ലാസിൽ പകർന്നു വില്പന നടത്തുകയായിരുന്നു ഇയാൾ. കോയിപ്രം എസ് ഐ മുഹ്സിൻ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് പട്രോളിങ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ സുരേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് നടപടി. പോലീസ് സംഘത്തിൽ എസ് സി പി ഓ അഭിലാഷ്, സി പി ഓമാരായ സുരേഷ്, പരശുറാം എന്നിവരാണ് ഉണ്ടായിരുന്നത്.

ഓട്ടോയുടെ പിന്നിലെ പ്ലാറ്റ്ഫോമിൽ നിന്നും വെള്ളക്കുപ്പിയും ഗ്ലാസും കണ്ടെടുത്തു. മൂന്ന് കുപ്പികളിൽ രണ്ടെണ്ണം സീറ്റിന് പിന്നിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. വില്പനക്കായി സൂക്ഷിച്ചതാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. പണം കൊടുത്തു മദ്യം വാങ്ങിക്കുടിക്കാൻ എത്തിയതാണെന്ന് പിൻസീറ്റിലിരുന്നവരും വെളിപ്പെടുത്തി. തുടർന്ന് സുതനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പോക്കറ്റിൽ നിന്നും മദ്യക്കച്ചവടം നടത്തിക്കിട്ടിയ 3570 രൂപയും കണ്ടെടുത്തു. സാമ്പിളുകൾ ശേഖരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയശേഷം  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണവിപണി : ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കി.45 പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന. ഓണക്കാലത്ത് വിപണിയിൽ അധികമായെത്തുന്ന പാൽ, ഭക്ഷ്യ...

കടം ചോദിച്ചിട്ട് നൽകിയില്ല :2 ബന്ധുക്കളെ കൂടി കൊല്ലാൻ അഫാൻ പദ്ധതിയിട്ടു

തിരുവനന്തപുരം : വെഞ്ഞാറന്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ രണ്ടുപേരെക്കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. തട്ടത്തുമലയിൽ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊല്ലാൻ പദ്ധതിയിട്ടതെന്നാണ് അഫാന്റെ വെളിപ്പെടുത്തൽ .ഇവരോട് 5 ലക്ഷം രൂപ കടം...
- Advertisment -

Most Popular

- Advertisement -