Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaബിലീവേഴ്സ് ആശുപത്രിയുടെ...

ബിലീവേഴ്സ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ്

തിരുവല്ല :ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി സാമൂഹ്യ സേവന വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ മാർച്ച് 13ന് നടത്താൻ പോകുന്ന റിനൈസൻസ് 2026 എന്ന ശിൽപ്പശാലയുടെ വിളംബരമായി ഫ്ലാഷ് മോബും  തെരുവ് നാടകവും നടന്നു. തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിൽ  ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു

ആരോഗ്യമേഖലയിൽ സാമൂഹ്യപ്രവർത്തകരുടെ സ്വാധീനവും സേവനവും ഏതൊക്കെ തരത്തിലുണ്ട് എന്നതാണ്  ശില്പശാലയുടെ ചർച്ചാവിഷയം. സോഷ്യൽ വർക്ക് ബിരുദ ബിരുദാനന്തര കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികളെയും ആശുപത്രിയിലെ മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ജീവനക്കാരും  ശില്പശാലയിൽ പങ്കെടുക്കും.

ആരോഗ്യ മേഖലയിലെ ഐ സി യു മുതൽ ഫിസിയോ തെറാപ്പി വരെ നീളുന്ന വിവിധ വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സാമൂഹ്യ സേവന വിഭാഗത്തിലെ പ്രഗത്ഭർ ക്ലാസുകൾ നയിക്കും. മാർച്ച് 13-ന് രാവിലെ 8 മുതൽ 2 മണി വരെ ബിലീവേഴ്സ് ആശുപത്രിയിലെ ആംഫി തിയേറ്ററിലാണ് റിനൈസൻസ് 2026 നടക്കുന്നത്.

ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുമെന്ന് ബിലീവേഴ്സ് ആശുപത്രി അധികൃതർ അറിയിച്ചു. ശില്പശാലയിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യുന്നതിനായി 9072237111, 8606028192 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെള്ളി ഇറക്കുമതിയിൽ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വെള്ളി ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. വെള്ളിയുടെ വിവിധരൂപങ്ങളെ ഇറക്കുമതി നയത്തിലെ സൗജന്യം എന്ന വിഭാഗത്തിൽനിന്ന് ‘നിയന്ത്രിത വിഭാഗ’ത്തിലേക്ക് മാറ്റി. പുതുക്കിയ നിയമപ്രകാരം 99.9 ശതമാനം ശുദ്ധതയുള്ള വെള്ളി, സെമി മാനുഫാക്‌ച്വേഡ്,...

വളാഞ്ചേരി കൂട്ടബലാത്സംഗം : മൂന്ന് പ്രതികളും കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറം വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തെന്ന പരാതിയിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ, താമിതൊടി ശശി, പ്രകാശൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ജൂൺ...
- Advertisment -

Most Popular

- Advertisement -