Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീവല്ലഭ ക്ഷേത്രത്തിൽ തിരുവുത്സവം കൊടിയിറങ്ങി

ശ്രീവല്ലഭ ക്ഷേത്രത്തിൽ തിരുവുത്സവം കൊടിയിറങ്ങി

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിൽ പത്ത് നാൾ നീണ്ടു നിന്നിരുന്ന തിരുവുത്സവത്തിന് കൊടിയിറങ്ങി. ഇന്ന് വൈകിട്ട് 3.30 ന് തന്ത്രി അക്കീരൻ കാളിദാസഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയിറക്ക് നടന്നു. മേൽശാന്തിമാരായ ചുരൂർ മഠം ശ്രീകുമാർ നമ്പൂതിരി, വി ഗിരീഷ് നമ്പൂതിരി  എന്നിവർ സഹകാർമ്മികത്യം വഹിച്ചു. ദേവസ്വം ജീവനക്കാർ, ക്ഷേത്രം ഉപദേശക സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ  തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

തുടർന്ന് ശ്രീവല്ലഭനും സുദർശന മൂർത്തിയും ആനപ്പുറത്ത് ആറാട്ടിനായി തുകലശ്ശേരിയിലേക്ക് പുറപ്പെട്ടു. മുറിയാപ്പാലത്തിൽ തുകലശ്ശേരി മഹാദേവ ക്ഷേത്ര സമിതിയുടെയും ഭക്തരുടെയും നേതൃത്വത്തിൽ സ്വീകരണവും നൽകി. ആറാട്ടിന് ശേഷം തുകലശ്ശേരിയിൽ നിന്ന് ആറാട്ട് ഘോഷയാത്ര ആരംഭിക്കും. ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ ശ്രീവല്ലഭ സ്വാമിയും സുദർശന മൂർത്തിയും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും. ദേവസ്വം ബോർഡ് നേരിട്ടാണ് ഇക്കുറിയും ഉത്സവം നടത്തിയത്.

ക്ഷേത്രത്തിലെ കൊടിമരം 2021 ഡിസംബറില്‍ സ്വർണധ്വജസ്തംഭത്തിൻ്റെ പഞ്ചവർഗത്തറയ്ക്കു മിന്നലേറ്റു ക്ഷതം സംഭവിച്ചതിനാൽ കവുങ്ങിൽത്തീർത്ത താത്കാലിക കൊടിമരത്തിലാണു് ഈ വർഷവും കൊടിയേറ്റു നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോറാൻ മോർ ബിസലിയോസ്‌ കർദിനാൾ  ക്ലിമിസ് കാത്തോലിക്കാ ബാവ എടത്വാ പള്ളി  സന്ദർശിച്ചു

എടത്വാ: മലങ്കര സുറിയാനി കത്തോലിക്ക സഭ അധ്യക്ഷൻ മോറാൻ മോർ ബിസലിയോസ്‌ കർദിനാൾ  ക്ലിമിസ് കാത്തോലിക്കാ ബാവ എടത്വാ പള്ളി പെരുന്നാളിനോടാനുബന്ധിച്ച്  സന്ദർശിച്ചു. വികാരി റവ. ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ, ഫാ.അനീഷ് കാമിച്ചേരി, ഫാ....

ശക്തമായ മഴയ്ക്ക് സാധ്യത : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
- Advertisment -

Most Popular

- Advertisement -