Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ പുതിയ...

ആലപ്പുഴ പുതിയ സബ് ജയിലിന്റെയും ചുറ്റുമതിലിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നാളെ നിർവഹിക്കും

ആലപ്പുഴ: പുതിയ സബ് ജയിലിന്റെയും  ചുറ്റുമതിലിന്റെയും ഉദ്ഘാടനം നാളെ (മാർച്ച് 4) വൈകിട്ട് 3.15ന് ജയിൽ അങ്കണത്തിൽ ഫിഷറീസ്  വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും.  ചടങ്ങിൽ അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം മുഖ്യപ്രഭാഷണം നടത്തും.

ആലപ്പുഴ ജില്ലയിലെ ജെയിൽ സംവിധാനത്തെ ശക്തിപ്പെടുത്തുകയും തടവുകാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് ആലപ്പുഴ സബ്‌ജെയിലിന്റെ നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. ജയിലിന്റെ ചുറ്റുമതിൽ നിർമാണത്തിന് 151.10 ലക്ഷവും ജയിൽ നവീകരണ പ്രവർത്തനങ്ങൾക്ക് 112.15 ലക്ഷം രൂപയും അനുവദിച്ചു.

ചേർത്തല, അമ്പലപ്പുഴ താലൂക്ക് പരിധിയിൽപ്പെട്ട കോടതികൾ റിമാൻഡ് ചെയ്യുന്ന തടവുകാരെയാണ് ഇവിടെ പാർപ്പിക്കുന്നത്. 49 തടവുകാരെ ഇവിടെ പാർപ്പിക്കാം. തടവുകാരുടെ താമസ സൗകര്യങ്ങൾ, ഭരണ വിഭാഗം, വീഡിയോ കോൺഫ്രൻസിങ് സിസ്റ്റം, സുരക്ഷാ നിരീക്ഷണ സംവിധാനം, അടുക്കള, മെഡിക്കൽ മുറി, സന്ദർശക സൗകര്യം, ശുചിമുറികൾ, റിക്രീയേഷൻ ഹാൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഡ്വ. യു.പ്രതിഭ MLAക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ

തൃശ്ശൂർ : അഡ്വ. യു.പ്രതിഭ MLAക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ. സംഭവത്തിൽ ഒരു അമ്മയും ജനപ്രതിനിധിയുമായ വ്യക്തിക്ക് നേരെ സൈബർ ആക്രമണം നടത്തി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാനാവില്ലന്നും എന്തിന്റെ...

കുടിവെള്ളം ദുരുപയോഗം ചെയ്താൽ നടപടി സ്വീകരിക്കും : ജല അതോറിറ്റി 

ആലപ്പുഴ : കടുത്ത വേനല്‍ കാലമായതിനാല്‍ ജലത്തിന്റെ ദുരുപയോഗം തടയുന്നതിനായി സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വിപുലീകരിച്ച് ജല അതോറിറ്റി. കുടിവെള്ളം  ദുരുപയോഗം ചെയ്യുക, പൊതുടാപ്പില്‍ നിന്നും ഹോസു വഴി വെള്ളം ശേഖരിക്കുക, വാഹനം കഴുകുക,...
- Advertisment -

Most Popular

- Advertisement -