Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKollamസോളാർ കേസിൽ...

സോളാർ കേസിൽ ​ഗണേഷ് കുമാറിന് തിരിച്ചടി: നടപടികൾ നിർത്തിവെക്കണമെന്ന ഹർജി  കോടതി തള്ളി

കൊല്ലം: സോളാർ കേസ് നടപടികൾ നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ സമർപ്പിച്ച ഹർജി കോടതി തള്ളി. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ കോടതി നടപടികൾ നിർത്തിവെയ്ക്കണം എന്നായിരുന്നു ആവശ്യം.

പരാതിക്കാരിയുടെ കത്തിൽ പേജുകൾ കൂട്ടിച്ചേർത്ത് ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന ഹർജിയിലാണ് കോടതി നടപടി തുടരുന്നത്. അഡ്വ. സുധീർ ജേക്കബ് ആണ് ഹർജിക്കാരൻ. ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി മുൻ പേഴ്സൺ സ്റ്റാഫ് ആയ സുധീർ മലയിൽ മൊഴി നൽകിയിരുന്നു. സാക്ഷി മൊഴികൾ അടക്കം തെരഞ്ഞെടുപ്പ് രംഗത്ത് ആയുധമാക്കപ്പെടുമെന്നായിരുന്നു ഹർജിയിലെ വാദം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊട്ടൻമല നിവാസികൾ രണ്ടുദിവസമായി ഇരുട്ടിൽ : കാരണം കണ്ടെത്താനാകാതെ കെഎസ്ഇബി

തിരുവല്ല: കുറ്റൂർ പഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെട്ട , കെഎസ്ഇബി തോട്ടഭാഗം സെക്ഷനിലെ പൊട്ടൻമല ട്രാൻസ്ഫോമറിനു കീഴിലുള്ള 500 ഓളം കുടുംബങ്ങൾ ഇരുട്ടിലായിട്ട് രണ്ട് ദിനം പിന്നിടുന്നു. അത്യുഷ്ണം മൂലം  കുട്ടികൾ ഉൾപ്പെടെ...

രാജ്യത്ത് സദ്ഭരണത്തിന് തുടക്കം കുറിച്ചത് വാജ്പേയി : ഗവർണർ

തിരുവനന്തപുരം :  ഭാരതത്തിൽ സദ്ഭരണത്തിന് തുടക്കം കുറിച്ച നേതാവാണ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെന്ന്  ഗവർണർ രാജേന്ദ്ര് വിശ്വനാഥ് ആർലേക്കർ അനുസ്മരിച്ചു. വാജ്പേയിയുടെ ജന്മദിനം ‘ഗുഡ് ഗവേർണൻസ് ഡേ’ ആയി ആചരിക്കുന്നതിന്റെ...
- Advertisment -

Most Popular

- Advertisement -