Wednesday, July 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiപോസ്റ്റ് ഓഫീസിലെ...

പോസ്റ്റ് ഓഫീസിലെ റിക്കറിംഗ് ഡെപ്പോസിറ്റ് (ആർഡി) പദ്ധതിയിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ സമ്പാദിക്കാം

ന്യൂഡൽഹി: പോസ്റ്റ് ഓഫീസിലെ റിക്കറിംഗ് ഡെപ്പോസിറ്റ് (RD) പദ്ധതിയിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സമ്പാദ്യം കെട്ടിപ്പടുക്കാൻ സാധിക്കും. ചെറിയ മാസത്തവണകളിലൂടെ വലിയൊരു തുക സ്വന്തമാക്കാൻ കഴിയും. നിലവിൽ പ്രതിവർഷം 6.7% പലിശയാണ് ലഭിക്കുന്നത്. ഇത് ഓരോ മൂന്ന് മാസത്തിലും കോമ്പൗണ്ട് ചെയ്യപ്പെടുന്നു. വെറും 100 രൂപ മുതൽ നിക്ഷേപം തുടങ്ങാം.

അതേസമയം ഉയർന്ന പരിധി ഇല്ല എന്നതും ഇതിലെ ഏറ്റവും വലിയ പ്രത്യേകതയാണ്. പദ്ധതിയുടെ അടിസ്ഥാന കാലയളവ് 5 വർഷമാണ്. എന്നാൽ ആവശ്യമെങ്കിൽ നിങ്ങൾക്ക് കാലയളവ് 10 വർഷത്തേക്ക് നീട്ടാൻ സാധിക്കും. ക്യാഷ് ആയൊ ചെക്ക് വഴിയോ ഓൺലൈനായോ പണമടയ്‌ക്കാം. കൂടാതെ 5 വർഷത്തെ തുക മുൻകൂറായി അടയ്‌ക്കാനുള്ള സൗകര്യവുമുണ്ട്.

പ്രതിമാസം 15,000 രൂപ വീതം 10 വർഷത്തേക്ക് നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 25,68,107 രൂപ സ്വന്തമാക്കാം. ഇതിൽ 18 ലക്ഷം രൂപ നിങ്ങൾ നിക്ഷേപിക്കുന്ന തുകയും 7,68,107 രൂപ പലിശ ഇനത്തിൽ ലഭിക്കുന്ന ലാഭവുമാണ്. നിക്ഷേപത്തിൽ ചേരുന്നതിന് തിരിച്ചറിയൽ രേഖകൾ, വിലാസം തെളിയിക്കുന്ന രേഖ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ മതിയാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല അയ്യപ്പ സേവാ സമാജം ദ്വിദിന സംസ്ഥാന സമ്മേളനം ചെങ്ങന്നൂരിൽ 

ചെങ്ങന്നൂർ: ശബരിമല അയ്യപ്പ സേവാ സമാജത്തിൻ്റെ പതിനെട്ടാം ദ്വിദിന സംസ്ഥാന സമ്മേളനം മെയ് ഒൻപത് ശനിയാഴ്ച ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ആദ്യ ദിവസം നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗം സംസ്ഥാന...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ആശാ വർക്കേഴ്സ്  സംഗമം

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ആശാ വർക്കേഴ്സ്  സംഗമം നടന്നു. പെരിങ്ങര പഞ്ചായത്ത് ഹാളിൽ  നടന്ന  സമ്മേളനം  പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ വിഷ്ണു...
- Advertisment -

Most Popular

- Advertisement -