Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeNewsപക്ഷിപ്പനി: ഫാമിലെ...

പക്ഷിപ്പനി: ഫാമിലെ താറാവുകള്‍ക്ക് ദയാവധം

പത്തനംതിട്ട :നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള എല്ലാ താറാവുകള്‍ക്കും ദയാവധം നല്‍കി ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നാളെ രാവിലെ എട്ടിന് ഈ നടപടികള്‍ സ്വീകരിക്കാനാണ് ധാരണ.

പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്ടഡ് സോണായും പത്തു കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍ സോണായും പ്രഖ്യാപിക്കും. ഇന്‍ഫെക്ടഡ് സോണില്‍ ഉള്‍പ്പെടുന്ന എല്ലാ പക്ഷികളെയും ഇല്ലായ്മ ചെയ്യാനും തീരുമാനമായി. ഇതിന് ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് ദുരന്തം : കാണാതായവരുടെ കരട് പട്ടിക പുതുക്കി

വയനാട് : വയനാട് ദുരന്തത്തിൽ  കാണാതായവരുടെ കരട് പട്ടിക പുതുക്കി. പുതിയ കണക്ക് അനുസരിച്ച്‌ 119 പേരാണ് കാണാമറയത്ത്. ആദ്യത്തെ  പട്ടികയില്‍ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം വന്നതോടെയാണ്  കാണാതായവരുടെ എണ്ണത്തിൽ...

സംസ്ഥാനത്ത് ആദ്യമായി വാർഡ് തലത്തിൽ പാലിയേറ്റിവ് കെയർ പദ്ധതിക്ക് തുടക്കമായി

കോന്നി: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി വാർഡ് തലത്തിൽ പാലിയേറ്റിവ് കെയർ പദ്ധതിക്ക് തുടക്കമായി. പ്രമാടം പഞ്ചായത്ത് 5-ാം വാർഡിൽ ആണ് കിടപ്പ് രോഗികൾക്ക് ആശ്വാസമായി പദ്ധതി ആരംഭിച്ചത്. ഇളകൊള്ളൂർ സെൻ്റ് ജോർജ്...
- Advertisment -

Most Popular

- Advertisement -