Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം:...

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം: സി-വിജില്‍ ആപ്പിലൂടെ ഇതുവരെ ലഭിച്ചത് 169 പരാതികൾ

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള സി-വിജില്‍(cVIGIL) മൊബൈല്‍ ആപ്പ് വഴി ജില്ലയിൽ ബുധനാഴ്ച ഉച്ചവരെ ലഭിച്ചത് 169 പരാതികള്‍. ഇതുവരെ ലഭിച്ച മുഴുവന്‍ പരാതികളിലും തുടര്‍ നടപടികള്‍ സ്വീകരിച്ചു. ജില്ലാ കൺട്രോൾ റൂമിലേയ്ക്ക് സി വിജിൽ ആപ്പ് മുഖേന ലഭ്യമാകുന്ന പരാതികൾ ബന്ധപ്പെട്ട ഫീൽഡ് യൂണിറ്റിലേയ്ക്ക് കൈമാറി 100 മിനിറ്റിനുള്ളിൽ പരിഹാരം കാണുന്ന വിധത്തിലാണ് ആപ്പ് ക്രമീകരിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട ഏതു വിവരവും സി-വിജിൽ സംവിധാനത്തിലൂടെ അറിയിക്കാം. പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനില്‍ തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റുവരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവയും നല്‍കാനാകും. ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കളക്ട്രേറ്റിലെ ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രവർത്തിക്കുന്നുണ്ട്.

പൊതുജനങ്ങള്‍ക്ക് സ്വന്തം പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയും അല്ലാതെയും വിവരം നല്‍കാം. പരാതികള്‍ ഉടന്‍തന്നെ നിയോജക മണ്ഡലങ്ങളിലെ സ്ക്വാഡുകൾക്ക് കൈമാറും. ഫോണില്‍ നേരത്തേ ശേഖരിച്ചിട്ടുള്ള വീഡിയോകളും ഫോട്ടോകളും ആപ്പിൽ അപ് ലോഡ് ചെയ്യാനാവില്ല.

ഫ്ലയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ‘ആന്റി ഡിഫേസ്‌മെന്റ്’ സ്‌ക്വാഡ് എന്നീ ടീമുകളാണ് പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്. സി-വിജില്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് പരാതികളുടെ ലൊക്കേഷന്‍ കണ്ടെത്തുക. പരാതി സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന യുണീക് ഐഡി ഉപയോഗിച്ച് പരാതി ട്രാക്ക് ചെയ്യാനും സാധിക്കും.  സി-വിജില്‍ മോണിട്ടറിംഗ് സെൽ ഫോണ്‍ : 0477 2999584.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പശ്ചിമേഷ്യന്‍ സംഘര്‍ഷം: വിമാനടിക്കറ്റ് റേറ്റ് ഉയരുമെന്ന ആശങ്കയിൽ പ്രവാസികൾ 

ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടർന്ന് മൂന്നാഴ്ചക്കിടെ 2500 സര്‍വിസുകളാണ് എയര്‍ ഇന്ത്യ  റദ്ദാക്കിയത്. വരും ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുമെന്ന ആശങ്കയും നില്‍നില്‍ക്കുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെയാണ് വ്യോമയാന മേഖലയില്‍...

വണ്ടിപ്പെരിയാർ-സത്രം-മുക്കുഴി-പുല്ലുമേട് കാനനപാത വീണ്ടും തുറന്നു

ശബരിമല : വണ്ടിപ്പെരിയാർ-സത്രം-മുക്കുഴി-പുല്ലുമേട് കാനനപാതയിലൂടെയുള്ള തീർഥാടനം പുനരാരംഭിച്ചു. ബുധനാഴ്ച 581 പേരെയാണ് കടത്തിവിട്ടു. കനത്തമഴയെത്തുടർന്ന് തീർഥാടകരുടെ സുരക്ഷ മുൻനിർത്തി കാനനപാതയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. കാനനപാത യാത്രയ്ക്ക് സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനം വകുപ്പ് റിപ്പോർട്ട്...
- Advertisment -

Most Popular

- Advertisement -