Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiപ്രശസ്ത നടൻ...

പ്രശസ്ത നടൻ എം.സി.കട്ടപ്പന അന്തരിച്ചു

ഇടുക്കി: പ്രശസ്ത നാടക നടൻ എംസി കട്ടപ്പന എന്നറിയപ്പെടുന്ന എംസി ചാക്കോ അന്തരിച്ചു. 75 വയസായിരുന്നു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. മുപ്പതോളം നാടകങ്ങളിൽ വേഷമിട്ടു. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 40 വർഷത്തോളം നാടകരംഗത്ത് സജീവമായിരുന്നു .

2007ൽ കൊല്ലം അരീനയുടെ ആരും ‘കൊതിക്കാത്ത മണ്ണ്’ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ചു. കാഴ്ച, പകല്‍, പളുങ്ക്, നായകന്‍ തുടങ്ങിയ സിനിമകളിലും .സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് .സാമൂഹിക പ്രവർത്തനരംഗത്തും അദ്ദേഹം സജീവമായിരുന്നു. ഭാര്യ സാറാമ്മ.സംസ്‌കാരം നാളെ രാവിലെ കട്ടപ്പന സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാർത്ഥിയുടെ കൊലപാതകം : കാരണം പ്രണയപ്പക : പ്രതി ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ

കൊല്ലം : കൊല്ലം ഉളിയക്കോവിലിൽ കോളജ് വിദ്യാർഥിയെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തിയ യുവാവ് ട്രെയിനിനു മുന്നിൽചാടി ആത്‍മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ പ്രണയപ്പക. കൊല്ലപ്പെട്ട ഫെബിൻ ജോർജിന്റെ സഹോദരിയും പ്രതി തേജസ് രാജും പ്രണയത്തിലായിരുന്നു....

അടൂർ ജനറൽ ആശുപത്രി സംഭവം: അസി സർജനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു

അടൂർ : ശസ്ത്രക്രിയ ചെയ്യാൻ കൈക്കൂലി ആവശ്യപ്പെട്ടതിന് അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. ഡോ. എസ്. വിനീതിനെയാണ് സസ്പെൻഡ് ചെയ്തത്. പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച്...
- Advertisment -

Most Popular

- Advertisement -