Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaബിലീവേഴ്സ് കോളേജ്...

ബിലീവേഴ്സ് കോളേജ് ഓഫ്  നഴ്സിംഗിൻ്റെ ആഭിമുഖ്യത്തിൽ ‘ഡിലറ്ററെ 1.0’ ദേശീയ ശില്പശാല

തിരുവല്ല: പാലിയേറ്റീവ് കെയർ രംഗത്തെ നൂതനമായ കാഴ്ചപ്പാടുകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി ബിലീവേഴ്സ് ചർച്ച് നഴ്സിംഗ് കോളേജ് സംഘടിപ്പിച്ച ‘ഡിലറ്ററെ 1.0’ (DILATARE 1.0) ദേശീയ ഏകദിന ശില്പശാല വിജയകരമായി നടന്നു. ‘ജീവിതത്തെ പരിമിതപ്പെടുത്തുന്ന രോഗങ്ങളുമായി ജീവിക്കുക: പാലിയേറ്റീവ് കെയർ ഉൾക്കാഴ്ചകൾ’ എന്ന പ്രമേയത്തിൽ നടന്ന ശില്പശാലയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭർ പങ്കെടുത്തു.

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആംഫി തിയേറ്ററിൽ നടന്ന ചടങ്ങിൽ കേരള ആരോഗ്യ സർവ്വകലാശാല സെനറ്റ് അംഗവും നഴ്സിംഗ് കോളേജ് മാനേജിംഗ് ട്രസ്റ്റിയും, ബിലീവേഴ്സ് ആശുപത്രി മാനേജറുമായ റവ. ഫാ. സിജോ പന്തപ്പള്ളിൽ ശില്പശാല ഉദ്ഘാടനം ചെയ്തു. ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ. ഷെറിൻ പീറ്റർ  അധ്യക്ഷപ്രസംഗത്തിൽ പാലിയേറ്റീവ് കെയറിനെക്കുറിച്ച് വിശദമായ അവലോകനം നടത്തി.

ബിലീവേഴ്സ് കോളേജ് ഓഫ് നഴ്‌സിംഗ് അഡ്മിനിസ്‌ട്രേറ്റീവ് ഹെഡും ബിലീവേഴ്സ് ആശുപത്രി ചീഫ് ലീഗൽ അഡ്വൈസറുമായ അഡ്വ. പ്രിൻസി പി. വർഗീസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ അനു മാത്യു, പാലിയേറ്റിവ് മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ ലീജിയ മാത്യു, നാഷണൽ കോളേജ് ഓഫ് നഴ്സിംഗ് റിട്ട. ഫാക്കൽറ്റി ലഫ്റ്റനന്റ് കേണൽ ലൗലി ആന്റണി, റിട്ട. നാഷണൽ ഫാക്കൽറ്റി ലഫ്റ്റനന്റ് ആലീസ് സ്റ്റെല്ല വെർജീനിയ എന്നിവർ പ്രസംഗിച്ചു.

റിട്ട. ദേശീയ ഫാക്കൽറ്റി ലഫ്റ്റനന്റ് ആലീസ് സ്റ്റെല്ല വെർജീനിയ പാലിയേറ്റീവ് കെയറിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചും രോഗികളുമായും അവരുടെ കുടുംബാംഗങ്ങളുമായും ആശയവിനിമയം നടത്തേണ്ട രീതികളെക്കുറിച്ചും  ക്ലാസ്സുകൾ നയിച്ചു.  പാലിയേറ്റീവ് കെയറിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണത്തെക്കുറിച്ചും രോഗലക്ഷണങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചും ലഫ്റ്റനന്റ് കേണൽ ലൗലി ആന്റണി സംസാരിച്ചു.

ഉച്ചയ്ക്ക് ശേഷം നടന്ന  സെഷനിൽ ഡോ. ലീജിയ മാത്യു ജീവിതാവസാന  പരിചരണങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. ജീവിതാവസാന പരിചരണത്തിലെ നിയമപരവും ധാർമ്മികവുമായ പ്രശ്നങ്ങൾ, രോഗലക്ഷണ നിയന്ത്രണരീതികൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ചർച്ചകളും ശില്പശാലയിൽ നടന്നു. വിദ്യാർത്ഥികൾക്കും ആരോഗ്യപ്രവർത്തകർക്കുമായി സംഘടിപ്പിച്ച പ്രീ-ടെസ്റ്റ്, പോസ്റ്റ്-ടെസ്റ്റ് എന്നിവയ്ക്ക് ശേഷം നടന്ന സമാപന ചടങ്ങോടെ ശില്പശാല സമാപിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്ട്രോക്ക് ബോധവത്ക്കരണ പരിപാടിയും സ്ട്രോക്ക് എക്സ്പോയും സംഘടിപ്പിച്ചു

തിരുവല്ല: അന്താരാഷ്ട്രാ പക്ഷാഘാത ദിനത്തിന്റെ ഭാഗമായി പുഷ്പഗിരി ന്യൂറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്ട്രോക്ക് ബോധവത്ക്കരണ പരിപാടിയും, സ്ട്രോക്ക് എക്സ്പോയും സംഘടിപ്പിച്ചു. തിരുവല്ല അതിരൂപത മെത്രാപ്പോലീത്താ ഡോ. തോമസ് മാർ കൂറിലോസ് ഉദ്ഘാടന പ്രസംഗം...

യുഎസിലെ മാന്ദ്യഭീതി : കനത്ത തകര്‍ച്ച നേരിട്ട് ഓഹരി വിപണി

മുംബൈ : യുഎസിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭീതി ആഗോളതലത്തില്‍ വ്യാപിച്ചതോടെ ഓഹരി വിപണി കനത്ത തകര്‍ച്ച നേരിടുന്നു.വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 1,650 പോയന്റിലേറെ തകര്‍ന്ന് 78,580 ത്തിലെത്തി. നിഫ്റ്റിയും 510 പോയന്റ് ഇടിഞ്ഞ്...
- Advertisment -

Most Popular

- Advertisement -