Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKannurയുഡിഎഫിന് 100...

യുഡിഎഫിന് 100 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യത: കെ സുധാകരന്‍.

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച ഒരിക്കലും അനുവദിക്കില്ലെന്നും യുഡിഎഫ് അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ നൂറു ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫിന്റെ ആധിപത്യം എല്ലാവര്‍ക്കും കാണാന്‍ കഴിയുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തകരും അനുഭാവികളും സജീവമായി പങ്കെടുത്തുവെന്നും തനിക്ക് ലഭിച്ച വിവരങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പേരാവൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറി സാധ്യതകളെ അദ്ദേഹം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു.

താന്‍ നേരിട്ട് ആ ഭാഗം പരിശോധിച്ചതാണെന്നും അവിടെ വലിയ അപാകതകളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  സണ്ണി ജോസഫ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പ്രതികരിച്ചു.

സണ്ണി ജോസഫ് എഐസിസിക്ക് അയച്ചു എന്ന് പറയപ്പെടുന്ന വിവാദമായ കത്തിനെ കുറിച്ചും സുധാകരന്‍ പ്രതികരിച്ചു. ഈ കത്ത് യഥാര്‍ത്ഥമാണോ എന്ന് പരിശോധിക്കാന്‍ കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒരു തൈ നടാം വൃക്ഷവൽക്കരണം: പത്തനംതിട്ട ജില്ലയിൽ 3 ലക്ഷം തൈകൾ നട്ടു

മല്ലപ്പളളി: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കിയ ഒരു തൈ നടാം വൃക്ഷവൽക്കരണം ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ 3 ലക്ഷം തൈകൾ നട്ടതിന്റെ  ജില്ലാതല പ്രഖ്യാപനം മല്ലപ്പള്ളി സി എം...

പിക്കിൾ ബാൾ  ടൂർണമെന്റ് -സെന്റ് മേരീസ് ടെന്നീസ് അക്കാഡമിയിൽ നടന്നു

തിരുവല്ല: കേരളത്തിൽ ആദ്യമായി പിക്കിൾ ബാൾ സംസ്ഥാനതല ടൂർണമെന്റ് തിരുവല്ല തിരുമൂലപുരം സെന്റ് മേരീസ് ടെന്നീസ് അക്കാഡമിയിൽ നടന്നു. പുതിയ ഗെയിമിനെ അറിയാനും, കാണാനും ഒട്ടേറെ  കായികപ്രേമികൾ എത്തിയിരുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട്,തൃശൂർ,...
- Advertisment -

Most Popular

- Advertisement -