Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവിഷു ഉത്സവത്തിനായി...

വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

ശബരിമല: വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി തുറന്ന് തിരി തെളിയിക്കും. തുടർന്ന് വിഷുദിവസമായ 15-ന് ഒഴിച്ച് എല്ലാദിവസവും രാവിലെ അഞ്ചിന് നട തുറക്കും.

വിഷുദിവസമായ 15-ന് രാവിലെ നാലിന് തുറക്കും. വിഷുക്കണി കണ്ട് അയ്യപ്പനെ വണങ്ങാനാകും. നട തുറന്ന ശേഷം ആദ്യം ദീപം തെളിയിച്ച് അയ്യപ്പനെ വിഷുക്കണി കാണിക്കും. തുടർന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. വിഷു ഉത്സവ ദിവസങ്ങളിൽ കളഭാഭിഷേകം, പടിപൂജ എന്നിവയുണ്ട്. 18-ന് രാത്രി 10-ന് നട അടയ്ക്കും.

ദർശനത്തിന് www.sabarimalaonline.org എന്ന് വെബ്സൈറ്റിൽ ബുക്കു ചെയ്യേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭൗതികശാസ്ത്ര നൊബേൽ ഫ്രാൻസിസ് ഹാൾസണ്

ന്യൂഡൽഹി : 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ബെൽജിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ ഫ്രാൻസിസ് ഹാൾസണ് . ഐസ്‌ക്യൂബ് ന്യൂട്രീനോ ഒബ്സർവേറ്ററിയുടെ നിർമാണത്തിനും പ്രപഞ്ചത്തിൽനിന്നുള്ള ഉയർന്ന ഊർജ്ജമുള്ള ന്യൂട്രീനൊകളെ കണ്ടെത്തിയതിനുമാണ് പുരസ്കാരം .നിലവിൽ അമേരിക്കയിലെ വിസ്കോൺസിൻ-മാഡിസൺ...

മാലിദ്വീപിൽ മുഹമ്മദ് മുയിസുവിന്റെ പാ‍ർട്ടിക്ക് വൻ വിജയം

ഫിജി:മാലി ദ്വീപ് പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാ‍ർട്ടിക്ക് വൻ ഭൂരിപക്ഷത്തോടെ വിജയം.ഇന്നലെ നടന്ന 93 സീറ്റിലേക്കുള്ള വോട്ടെടുപ്പിൽ ചൈന അനുകൂലിയായ മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി)...
- Advertisment -

Most Popular

- Advertisement -