Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇസ്രയേൽ ‘കാൻസർ...

ഇസ്രയേൽ ‘കാൻസർ ബാധിച്ച രാജ്യം’: പാക്ക് പ്രതിരോധമന്ത്രി

ഇസ്ലാമാബാദ് : ഇസ്രായേലിനെ ‘കാൻസർ’ എന്നും ‘മനുഷ്യരാശിക്ക് ശാപം’ എന്നും വിശേഷിപ്പിച്ച് പാക്ക് പ്രതിരോധമന്ത്രി ഖ്വജാ ആസിഫ്. ഇസ്‌ലാമാബാദിൽ സമാധാന ചർച്ചകൾ നടക്കുമ്പോൾ ലബനനിൽ വംശഹത്യ നടക്കുകയാണെന്ന് ആസിഫ് സമൂഹമാധ്യമത്തിൽ ആരോപിച്ചു. പലസ്തീൻ മണ്ണിൽ ഈ കാൻസ‍ർ രാജ്യം സ്ഥാപിച്ചവർ നരകത്തിൽ വെന്തുനീറട്ടെ എന്നും മന്ത്രി എക്സിൽ കുറിച്ചു.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് ഇതിനെതിരെ ശക്തമായ മറുപടിയുമായി രംഗത്തെത്തി.പാക് മന്ത്രിയുടെ പ്രസ്താവന പ്രകോപനപരവും വംശീയവുമാണെന്നും ഒരു സർക്കാരും ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കാൻ പാടില്ലെന്നും ഇസ്രയേൽ വ്യക്തമാക്കി. സമാധാന ശ്രമങ്ങളുടെ മധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരാളിൽനിന്നും ഉണ്ടാകേണ്ട പ്രസ്താവനയല്ല ഇതെന്നും തങ്ങളെ നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഭീകരവാദികളെ പ്രതിരോധിക്കുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനിതകള്‍ക്ക് സൗജന്യയാത്ര പദ്ധതിയുമായി കൊച്ചി കോര്‍പ്പറേഷന്‍

കൊച്ചി: ഫോര്‍ട്ട് കൊച്ചി - വൈപ്പിന്‍ റോ- റോ ഫെറി സര്‍വീസില്‍ വനിതകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് കൊച്ചി കോര്‍പ്പറേഷന്‍. പുതിയതായി നിര്‍മിച്ച റോ- റോ സര്‍വീസ് ആരംഭിക്കുന്നതിനൊപ്പം വനിതകള്‍ക്ക് സൗജന്യയാത്രയും തുടങ്ങുമെന്ന് മേയര്‍...

ക്രാഫ്റ്റ് ഇൻസ്ട്രക്ടർ പരിശീലന പദ്ധതി (CITS) പ്രവേശനം മെയ് 10 വരെ

തിരുവനന്തപുരം : കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിംഗ് (DGT), 2026–27 അക്കാദമിക് സെഷനിലേക്കുള്ള ക്രാഫ്റ്റ് ഇൻസ്ട്രക്ടർ പരിശീലന പദ്ധതിയിലേക്കുള്ള (CITS) പ്രവേശനം ആരംഭിച്ചു. രാജ്യത്തുടനീളമുള്ള...
- Advertisment -

Most Popular

- Advertisement -