Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ...

ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ തുടരുന്നു : കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് സംശയിച്ച് കുടുംബം

ബെംഗളൂരു : കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ(15)യ്ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു.പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേർന്നു നടത്തുന്ന തിരച്ചിലിൽ ഡോഗ് സ്ക്വാഡും ഡ്രോൺ ക്യാമറകളും വിന്യസിച്ചിട്ടുണ്ട്. ലഹരിവസ്തുക്കൾ നൽകി മയക്കി കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് ശ്രീനന്ദയുടെ കുടുംബം സംശയിക്കുന്നത്.

ചിക്കമംഗളൂരുവിലെ ബാബ ബുഡാൻഗിരി വ്യൂ പോയിന്റിൽ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയെ കാണാതാകുന്നത് .കുടുംബം ഉൾപ്പെടെ നാൽപതംഗ സംഘമാണ് വിനോദ യാത്രയ്‌ക്ക് പോയത്.സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്. ഹമ്പിയിൽ നിന്നാണ് കുടുംബം ചിക്കമംഗളൂരുവിലേക്ക് എത്തിയത്. കുട്ടിയുടെ മാതാപിതാക്കളും പതിനഞ്ചംഗ സംഘവും സ്ഥലത്ത് തന്നെ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇസ്രോയുടെ സ്പേസ് ഡോക്കിം​ഗ് വിജയം : ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ കൂട്ടിച്ചേർത്തു

ബെംഗളൂരു : ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഇസ്‌റോ. ദൗത്യത്തിന്റെ ഭാഗമായി 2024 ഡിസംബർ 30 ന് വിക്ഷേപിച്ച ചേസർ, ടാർ‌​ഗറ്റ് എന്നീ രണ്ട്...

മന്ത്രി കെ.രാധാകൃഷ്ണൻ രാജിവച്ചു

തിരുവനന്തപുരം : മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു.ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി.ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിസമര്‍പ്പിച്ചു.നിയമസഭാംഗത്വം രാജിവച്ചുകൊണ്ടുള്ള കത്ത് സ്പീക്കര്‍ എഎന്‍ ഷംസീറിനും നല്‍കി . ആലത്തൂരിൽ നിന്നാണ് രാധാകൃഷ്ണൻ...
- Advertisment -

Most Popular

- Advertisement -