Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeCareerപൊതുമേഖലാ സ്ഥാപനത്തിൽ...

പൊതുമേഖലാ സ്ഥാപനത്തിൽ ജോലി നേടാം : ഓപ്പറേറ്റർ ട്രെയിനി,188 ഒഴിവുകൾ

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസെർസിൽ (RCFL) ഒഴിവുകൾ. ഓപ്പറേറ്റർ ട്രെയിനി (കെമിക്കൽ) വിഭാഗത്തിൽ 188 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഏപ്രിൽ 27 വരെ അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം.

യോഗ്യത

കെമിസ്ട്രിയിൽ ഫുൾ ടൈം ബി.എസ് സി ഡിഗ്രിയും (ഫിസിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം) കൂടാതെ എൻസിവിടിയുടെ അറ്റന്റന്റ് ഓപ്പറേറ്റർ (Chemical Plant) ട്രേഡ് പരീക്ഷ പാസായിരിക്കണം.

അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്/ടെക്നോളജിയിൽ മൂന്ന് വർഷത്തെ ഫുൾ ടൈം ഡിപ്ലോമയും ഒരു വർഷത്തെ ബോർഡ് ഓഫ് അപ്പ്രെന്റിസ്‌ഷിപ് ട്രെയിനിങ് (BOAT) പൂർത്തിയാക്കിയിരിക്കണം.

അല്ലെങ്കിൽ 4 വർഷം / 3½ വർഷം സാൻഡ് വിച്ച് ഡിപ്ലോമ (കെമിക്കൽ എഞ്ചിനീറിങ് /ടെക്നോളജി) ഉണ്ടായിരിക്കണം.

ശമ്പളം

6 മാസത്തെ പരിശീലന കാലയളവിൽ പ്രതിമാസം 22,000 രൂപ സ്റ്റൈപെൻഡ് ലഭിക്കും.

പരിശീലന സമയത്ത് സൗജന്യമായി ഷെയറിങ് അടിസ്ഥാനത്തിൽ ഹോസ്റ്റൽ/ക്വാർട്ടേഴ്സ് സൗകര്യവും ലഭിക്കും.

മെഡിക്കൽ സൗകര്യവും സ്പോർട്സ് കോംപ്ലക്‌സ് ഉപയോഗിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം Grade II (A6) പേ സ്കെയിൽ 22,000–60,000 രൂപ വരെ ശമ്പളം ലഭിക്കും.

പ്രതിമാസം എല്ലാ ആനുകൂല്യങ്ങളും ചേർത്ത് ഏകദേശം 47,800 രൂപ വരെ ലഭിക്കും

പ്രായപരിധി: ജനറൽ വിഭാഗം: പരമാവധി 30 വയസ്
എസ് സി /എസ് ടി വിഭാഗം: പരമാവധി 35 വയസ്
ഒബിസി (എൻസിഎൽ) വിഭാഗം: പരമാവധി 33 വയസ്. കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക. https://www.rcfltd.com/files/F.pdf

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വർഷങ്ങൾക്ക് ശേഷം ‘അന്ന’ വീണ്ടും വെള്ളിത്തിരയിലേക്ക്: ‘യവനകഥയിലെ ഇടയകന്യകേ’ ഗാനം തരംഗമായതോടെ പുതിയ തുടക്കം

പത്തനംതിട്ട : മൂന്ന് പതിറ്റാണ്ട് മുമ്പ് പാതിവഴിയിൽ മുടങ്ങിയ ‘അന്ന’ എന്ന സിനിമയ്ക്ക് വീണ്ടും ജീവൻ. നിവിൻ പോളി–മമിത ബൈജു കൂട്ടുകെട്ടിൽ ഗിരീഷ് എ.ഡി ഒരുക്കിയ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ചിത്രത്തിലൂടെ ‘അന്ന’യിലെ...

ചക്കുളത്തുകാവിലെ  തിരുവാഭരണ ഘോഷയാത്രക്ക് ഉജ്ജ്വല വരവേൽപ്പ്

ചക്കുളത്തുകാവ്:  ചക്കുളത്തുകാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി നടന്ന തിരുവാഭരണ ഘോഷയാത്രക്ക് ഉജ്ജ്വല വരവേൽപ്പ്. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന തീരുവാഭരണ ഘോഷയാത്രയിൽ താലപ്പൊലിയും താളമേളങ്ങളും ...
- Advertisment -

Most Popular

- Advertisement -