Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട്ടെ പതിനാറുകാരിയുടെ...

കോഴിക്കോട്ടെ പതിനാറുകാരിയുടെ കൊലപാതകം സ്വഭാവ ദൂഷ്യം ചോദ്യം ചെയ്തതിന്റെ പകയിൽ

കോഴിക്കോട് : കോഴിക്കോട് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.യുവാവിൻ്റെ സ്വാഭാവ ദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തതിൻ്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലപ്പെട്ട നസ്രിനയുടെ അമ്മയുടെ സഹോദരിയുടെ മകനായ അദ്നാൻ സ്ഥിരംപ്രശ്‌നക്കാരനെന്ന് വിവരം. അദ്നാൻ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് പഠിച്ചിരുന്നത്. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് അദ്‌നാൻ പണം മോഷ്‌ടിച്ചതിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു.

ചൊവ്വാഴ്ച രാവിലെ അഞ്ചര മണിയോടെയാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ മരിച്ച നസ്‌റീന, ഉമ്മ റംസീന, ഉമ്മുമ്മ സഫിയ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ ഉമ്മുമ്മയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.

ബഹളം കേട്ട് മറ്റ് ബന്ധുക്കൾ ഓടിക്കൂടിയതോടെ അടുത്തുള്ള ഒരു മുറിയിൽ കയറിയ അദ്‌നാനെ ബന്ധുക്കൾ അവിടെ പൂട്ടിയിട്ട് പോലീസിനെ വിവരമറിയിച്ചു. പിന്നാലെ നസ്‌റീനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരികെ എത്തിയപ്പോൾ യുവാവിനെ മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയില്‍ കണ്ടെന്നാണ് മൊഴി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭീകര മൊഡ്യൂൾ തകർത്ത് യുപി പോലീസ് : 4 ഭീകരർ പിടിയിൽ

ലക്‌നൗ : പാകിസ്ഥാൻ ബന്ധമുള്ള ഭീകരവാദ മൊഡ്യൂളിനെ തകർത്ത് യുപി ആ​ന്റി ടെററി​സ്റ്റ് സ്ക്വാഡ്.റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഫോടനങ്ങൾ നടത്താനും പ്രമുഖ രാഷ്ട്രീയ നേതാക്കളെ വധിക്കാനും ലക്ഷ്യമിട്ട നാല് യുവാക്കൾ പിടിയിലായി.മീററ്റ് സ്വദേശിയായ...

വേനൽ മഴ : 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.  നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...
- Advertisment -

Most Popular

- Advertisement -