Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുട്ടനാടിന് വിഷുക്കൈനീട്ടവുമായി...

കുട്ടനാടിന് വിഷുക്കൈനീട്ടവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍

ആലപ്പുഴ: നടന്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ കുട്ടനാടിന് വിഷുക്കൈനീട്ടമായി സൗജന്യ ശുദ്ധജലപദ്ധതി സമ്മാനിച്ചു. വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തിതീര്‍ത്ഥം പദ്ധതിയുടെ ഭാഗമായി, കുട്ടനാട്ടിലെ ശുദ്ധജല ക്ഷാമം നേരിടുന്ന, കണ്ടങ്കരി, മുരിക്കോല്‍മുട്ട്, നെടുമുടി വാര്‍ഡുകളിലെ 1000ത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനായി 3 സോളാര്‍ ഓട്ടോമേറ്റഡ് ആര്‍ഒ പ്ലാന്റുകളുടെ പ്രവര്‍ത്തനം  ആരംഭിച്ചത്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഈ സംരംഭം വഴി ഓരോ കുടുംബത്തിനും ദിവസേന 20 ലിറ്റര്‍ വെച്ച് നാലായിരത്തോളം പേര്‍ക്ക് സൗജന്യമായി കുടിവെള്ളം ലഭിക്കും. മണിക്കൂറില്‍ 500 ലിറ്റര്‍ ശുദ്ധജലം ലഭ്യമാക്കുന്നതാണ് പ്ലാന്റ്.

പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം  വിശ്വശാന്തി ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ മേജര്‍ രവി നിര്‍വഹിച്ചു. ഫൗണ്ടേഷന്‍ ഡയറക്ടര്‍മാരായ സജീവ് സോമന്‍, സ്മിത നായര്‍, എസ്ബിഐ റീജിയണല്‍ മാനേജര്‍ സുജിത് എസ്ആര്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. മോഹന്‍ലാല്‍ വിഡിയോ മെസേജിലൂടെ പങ്കെടുത്തു. ജീവകാരുണ്യ, സാമൂഹിക, വിദ്യാഭ്യാസ, പാരിസ്ഥിതിക മേഖലകളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വിശ്വശാന്തി ഫൗണ്ടേഷന്‍.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ ഒഡീഷ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

ആലപ്പുഴ:ആലപ്പുഴ പൂച്ചാക്കലിൽ ഒഡീഷ സ്വദേശിനി റ്വിതിക സാഹു(25)വിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.യുവതിയുടെ കാമുകനായ ഒഡീഷ സ്വദേശി സാമുവൽ രൂപമതി (28)യാണ് അറസ്റ്റിലായത്. ഈ മാസം രണ്ടിനാണ് പെരുമ്പളം ജംക്‌ഷനു സമീപമുള്ള കമ്പനിയിൽ വച്ചു...

കേരളത്തിന് ഏഴ് ദിവസം മുന്‍പ് മുന്നറിയിപ്പ് നല്‍കി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി : കേരളത്തിന് ഏഴ് ദിവസംമുന്‍പ് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അറിയിച്ചു. വയനാട് ഉരുൾപൊട്ടൽ സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം....
- Advertisment -

Most Popular

- Advertisement -