Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂരില്‍ ഭക്തരുടെ...

ഗുരുവായൂരില്‍ ഭക്തരുടെ തിരക്ക്: വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങള്‍

തൃശൂര്‍: വിഷുവിനോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്ക്. ഇന്ന് പുലര്‍ച്ചെ 2.55 മുതല്‍ 3.55 വരെയുള്ള സമയത്ത് ആയിരക്കണക്കിന് ഭക്തര്‍ വിഷുക്കണി ദര്‍ശനം നടത്തി സായൂജ്യം നേടി. പതിനായിരക്കണക്കിന് ഭക്തര്‍  ദര്‍ശനത്തിനായി ഗുരുവായൂരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ദേവസ്വം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതുവരിയില്‍ നില്‍ക്കുന്ന ഭക്തര്‍ക്കായിരിക്കും ദര്‍ശനത്തിന് മുന്‍ഗണന നല്‍കുക. മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രാദേശിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും തിരക്ക് കണക്കിലെടുത്ത് ആദ്യമെത്തുന്ന 500 പേര്‍ക്ക് വീതം ടോക്കണ്‍ നല്‍കി ദര്‍ശനം പരിമിതപ്പെടുത്തി.

കിഴക്കേ നടയിലൂടെ എത്തുന്ന ഭക്തര്‍ക്ക് ദീപസ്തംഭത്തിന് മുന്നില്‍ വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ ക്ഷേത്രം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമെ വന്‍ പോലീസ് സന്നാഹത്തെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ ഭക്തജനത്തിരക്ക് ക്രമാതീതമായി വര്‍ധിക്കുകയാണെങ്കില്‍ നെയ്യ് വിളക്ക് ദര്‍ശനത്തിന് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാരമ്പര്യ ഭാരതീയ നാട്ടുവൈദ്യസമതിയുടെ എട്ടാം വാർഷിക സമ്മേളനം

തിരുവനന്തപുരം: പാരമ്പര്യവൈദ്യം നിലനിൽക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ പറഞ്ഞു. പാരമ്പര്യ നാട്ടുവൈദ്യ സമിതിയുടെ എട്ടാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുർവേദ പാരമ്പര്യ ചികിത്സ നടത്തി...

കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി മിനി ജോസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പട്ടു

തിരുവല്ല:കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി പതിനാലാം വാർഡ് മെമ്പർ  മിനി ജോസ് തെരഞ്ഞെടുക്കപ്പെട്ടു.കോൺഗ്രസിലെ ധാരണ പ്രകാരം വൈസ് പ്രസിഡന്റായിരുന്ന മേഴ്സി എബ്രഹാം രാജിവച്ച ഒഴിവിലാണ് മിനി ജോസ് തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിൽ കോൺഗ്രസിന് ഏഴ് അംഗങ്ങളും ...
- Advertisment -

Most Popular

- Advertisement -