Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeHealthചായയും കാപ്പിയും...

ചായയും കാപ്പിയും നിയന്ത്രിക്കണം: ഐസിഎംആര്‍

തിരുവനന്തപുരം:ചായ, കാപ്പി ഉപയോഗം നിയന്ത്രിക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) നിർദേശം . ഭക്ഷണത്തിന് മുമ്പും ശേഷവും കുറഞ്ഞത് ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് എങ്കിലും ചായയോ കാപ്പിയോ കുടിക്കരുതെന്നാണ് നിർദേശം.

അമിതമായ കാപ്പി ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുമെന്നും റിപ്പോർട്ടുകളുണ്ട് .150 മില്ലി കപ്പ് ബ്രൂകോഫിയില്‍ 80- 120 മില്ലിഗ്രാം, ഇന്‍സ്റ്റന്റ് കോഫിയില്‍ 50- 65 മില്ലിഗ്രാം, ചായയില്‍ 30- 65 മില്ലിഗ്രാം എന്നീ അളവുകളില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. കഫീന്‍ കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും മാനസിക പിരിമുറുക്കങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇവയിലടങ്ങിയിരിക്കുന്ന ടാന്നിന്‍ ശരീരത്തിലെ അയണ്‍ അപര്യാപ്തതയ്ക്കും അനീമിയപോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാര്യ ജീവനൊടുക്കിയതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു

ആലങ്ങാട് :  ഭാര്യ ജീവനൊടുക്കിയതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്.ഇവർക്ക് ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28...

Kerala Lotteries Results 13-09-2025 Karunya KR-723

1st Prize : ₹1,00,00,000/- KX 939961 (PALAKKAD) Consolation Prize ₹5,000/- KN 939961 KO 939961 KP 939961 KR 939961 KS 939961 KT 939961 KU 939961 KV 939961 KW...
- Advertisment -

Most Popular

- Advertisement -