Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsNationalനോയിഡ അക്രമത്തിന്...

നോയിഡ അക്രമത്തിന് പിന്നില്‍ വിദേശ ശക്തികളെന്ന് പോലീസ്

ലക്‌നൗ : ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നടന്ന അക്രമസംഭവങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ ആസൂത്രണം ചെയ്തതാണെന്ന് യു പി പോലീസ് കമ്മീഷണര്‍ ലക്ഷ്മി സിംഗ് വെളിപ്പെടുത്തി.പ്രതിഷേധത്തിന് നേതൃത്വം നൽകിയ മൂന്ന് പേരെ നോയിഡ പോലീസ് തിരിച്ചറിഞ്ഞു.ഏപ്രില്‍ 13-ന് നടന്ന സംഭവങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചത് പാകിസ്താനില്‍ നിന്നുള്ള അക്കൗണ്ടുകളാണെന്ന് പോലീസ് സ്ഥിരീകരിച്ചു.പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർ കേസെടുത്തിട്ടുണ്ട്.

ബീഹാറിലെ ചാപ്രയിൽ നിന്നുള്ള ഓട്ടോറിക്ഷാ ഡ്രൈവറായ രൂപേഷ് റോയ്, ജാർഖണ്ഡിലെ ജംഷഡ്പൂരിൽ നിന്നുള്ള ബി.ടെക് ബിരുദധാരിയും ബീഹാർ സ്വദേശിയുമായ ആദിത്യ ആനന്ദ്, ബീഹാറിലെ ഗോപാൽഗഞ്ചിൽ നിന്നുള്ള മനീഷ ചൗഹാൻ എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.രൂപേഷ് റായ്, മനീഷ ചൗഹാന്‍ എന്നിവരെ പോലീസ് പിടികൂടി.ഇവർ ഇതിനുമുമ്പും സമാനമായ രീതിയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുള്ളവരാണെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

ക്യുആർ കോഡുകൾ അയച്ചുകൊണ്ട് നോയിഡ ഫാക്ടറി തൊഴിലാളികളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് ഇവർ കലാപത്തിന് ശ്രമിച്ചത്. പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും നോയിഡ പോലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 62 പേരെ പിടികൂടിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തലവടി ചുണ്ടൻ വള്ളം സമിതി വാർഷിക സമ്മേളനം നടന്നു

എടത്വ : തലവടി ചുണ്ടൻ വള്ളം സമിതി വാർഷിക സമ്മേളനം നടന്നു. പ്രസിഡന്റ് റിക്സൺ എടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ ഗോപകുമാർ വാർഷിക റിപ്പോർട്ടും ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ വരവ് ചെലവ്...

ബിജെപി രണ്ടാംഘട്ട പട്ടിക : ആറന്മുളയിൽ കുമ്മനം രാജശേഖരൻ ;കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ

തിരുവനന്തപുരം : ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ സ്ഥാനാർത്ഥിയാകും. നാട്ടികയിൽ സി.സി.മുകുനും ഗുരുവായൂരിൽ ബി.ഗോപാലകൃഷ്ണനും...
- Advertisment -

Most Popular

- Advertisement -