Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNew Delhiഹോര്‍മുസ് കടലിടുക്കില്‍...

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിവച്ചു: അംബാസഡറെ വിളിച്ചു വരുത്തി കേന്ദ്രം പ്രതിഷേധം അറിയിച്ചു

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ സൈന്യം വെടിവച്ചു. ജഗ് അര്‍ണവ് എന്ന കപ്പലിനു നേരെയും ഭാരതത്തിന്റെ മറ്റൊരു കപ്പലിന് നേരെയുമാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ഇറാന്‍ അംബാസഡറെ കേന്ദ്രം വിളിച്ചു വരുത്തി പ്രതിഷേധം രേഖപ്പെടുത്തി.

20 ലക്ഷം ബാരല്‍ ഇറാഖി എണ്ണയുമായി നീങ്ങുകയായിരുന്ന കപ്പലിന് നേരേയായിരുന്നു ആക്രമണം. ഒമാന്റെ വടക്കന്‍ തീരത്തു വച്ചാണ് ആക്രമണം ഉണ്ടായത്. കപ്പലും ജീവനക്കാരും സുരക്ഷിതരെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു.

രണ്ട് കപ്പലുകളും മടങ്ങിപ്പോയെന്നാണ് അറിയുന്നത്. നാവിക ഉപരോധം തുടരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചിരുന്നു. ഇറാനിലേക്ക് എത്തുന്ന എല്ലാ കപ്പലുകള്‍ക്കും യുഎസ് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതുവരെ ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം കര്‍ശന നിയന്ത്രണത്തിലായിരിക്കുമെന്നാണ് ഇറാന്‍ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇലന്തൂർ റബ്ബർ ഉത്പാദക സംഘം റബ്ബർ ഇറക്കുമതിയിൽ ആശങ്ക രേഖപ്പെടുത്തി

ഇലന്തൂർ : കോമ്പൗണ്ട് റബ്ബർ ആസിയാൻ രാജങ്ങളിൽ നിന്ന് കുറഞ്ഞ ചിലവിൽ ഇറക്കുമതി ചെയ്യുന്നതിൽ ഇലന്തൂർ റബ്ബർ ഉത്പാദക സംഘം അശങ്ക രേഖപ്പെടുത്തി. സർക്കാർ റബ്ബർ സംഭരണം നടത്തണമെന്നും,റബ്ബറിന്റെ അടിസ്ഥാന വില 250...

ന്യൂറോളജി ശില്പശാല ബിലീവേഴ്സ് ആശുപത്രിയിൽ

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടന്നു . തലവേദനകളെപ്പറ്റിയും കാരണം കണ്ടെത്തി തലവേദന ചികിത്സിക്കുന്നത് എങ്ങനെ എന്നതിനെപ്പറ്റിയും ചർച്ച ചെയ്യുവാനായി സംഘടിപ്പിച്ച...
- Advertisment -

Most Popular

- Advertisement -