Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വര്‍ണ്ണക്കൊള്ള...

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് :  പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ഇതു മൂന്നാം തവണയാണ് പ്രശാന്തിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നത്. ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം  ചോദ്യം ചെയ്തു.

2025 ലെ സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ ഒന്നര മാസത്തിന് ശേഷമാണ് എസ്‌ഐടി അന്വേഷണം ശക്തമാക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയും, ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടു തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നതാണ്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ വീണ്ടും ചോദ്യം ചെയ്തത്.  ഇരുവരുടേയും മൊഴിയും ശേഖരിച്ചിട്ടുണ്ട്.

2025 സെപ്റ്റംബര്‍ എട്ടിനാണ് സ്വര്‍ണ്ണപ്പാളികള്‍ വീണ്ടും സ്വര്‍ണം പൂശാന്‍ കൊണ്ടുപോകുന്നത്. ആ സമയത്ത് ശബരിമലയില്‍ ജോലി ചെയ്തിരുന്ന തിരുവാഭരണം കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴിയും പ്രത്യേക അന്വേഷണ സംഘം എടുത്തിട്ടുണ്ട്. സ്വര്‍ണം പൂശലില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഇതില്‍ ഉദ്യോഗസ്ഥരുടെ മൊഴി നിര്‍ണായകമായേക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒക്ടോബർ 1ന് ട്രഷറികളിലെ പണമിടപാടുകൾ വൈകും

തിരുവനന്തപുരം : 2024 സെപ്റ്റംബർ 30 ന് സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടയ്ക്കേണ്ടതിനാൽ ഒക്ടോബർ 1ന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമായതിനുശേഷം മാത്രമേ പെൻഷൻ/...

ഭീകരവാദത്തിന്റെ മുഴുവന്‍ സംവിധാനവും തകര്‍ക്കണമെന്ന് ഷാങ്ഹായ് ഉച്ചകോടിയിൽ മോദി

ന്യൂഡൽഹി : കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടക്കുന്ന 26-ാമത് ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയില്‍ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാഷ്ട്രങ്ങൾ തീവ്രവാദത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും  ഭീകരവാദത്തിന്റെ മുഴുവന്‍...
- Advertisment -

Most Popular

- Advertisement -