Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീനാരായണഗുരുകുല അധ്യക്ഷൻ...

ശ്രീനാരായണഗുരുകുല അധ്യക്ഷൻ മുനി നാരായണ പ്രസാദ് സമാധിയായി

തിരുവനന്തപുരം : ശ്രീനാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും  സന്യാസിയും എഴുത്തുകാരനും ചിന്തകനുമായ മുനി നാരായണ പ്രസാദ് (88) സമാധിയായി. പുലര്‍ച്ചെ 3.55ന് തിരുവനന്തപുരത്തെ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൈകീട്ട് അഞ്ച് മണിക്ക് സമാധി ചടങ്ങുകൾ ആരംഭിക്കും.

ഗുരു നിത്യചൈതന്യയതിയുടെ പ്രധാന ശിഷ്യനായിരുന്നു.1999ൽ ഗുരു നിത്യചൈതന്യയതി സമാധിയായ ശേഷം നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു.1987 മാര്‍ച്ചില്‍ മോസ്‌കോ ലോകമത വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തു.ഇന്ത്യൻ തത്വശാസ്ത്രം, വേദാന്തം തുടങ്ങിയ വിഷയങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി 130-ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2015ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ മുനി നാരായണ പ്രസാദിനെ 2024-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 08-12-2024 Akshaya AK-680

1st Prize Rs.7,000,000/- AU 966347 (ERNAKULAM) Consolation Prize Rs.8,000/- AN 966347 AO 966347 AP 966347 AR 966347 AS 966347 AT 966347 AV 966347 AW 966347 AX 966347...

മലപ്പുറത്ത് ഉത്സവത്തിനിടെയുണ്ടായ വെടിവയ്‌പ്പിൽ ഒരാൾക്ക് പരിക്ക്

മലപ്പുറം : മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിൽ ഉത്സവത്തിനിടെയുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് പരിക്ക് .ചെമ്പ്രശ്ശേരി സ്വദേശിയായ ലുക്മാനാണ് (37) ഗുരുതരമായി പരുക്കേറ്റത് .കഴുത്തിന് വെടിയേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ട് വിഭാഗക്കാർ...
- Advertisment -

Most Popular

- Advertisement -