Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsയൂറോപ്യൻ രാജ്യങ്ങളുമായുള്ള...

യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഭിന്നത : ജർമനിയിൽ നിന്ന് 5000 സൈനികരെ പിൻവലിക്കാൻ ട്രംപ്

വാഷിംഗ്‌ടൺ : പശ്ചിമേഷ്യൻ സംഘർഷത്തിൽ യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഭിന്നത തുടരുന്നതിനിടയിൽ ജർമനിയിൽ നിന്ന് 5000 സൈനികരെ പിൻവലിക്കാൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായുള്ള തർക്കത്തിനു പിന്നാലെയാണ് ട്രംപിന്റെ തീരുമാനം. നിലവിൽ 35,000 യു എസ് സൈനികരാണ് ജർമനിയിലുള്ളത് .

അടുത്ത ആറ് മുതൽ പന്ത്രണ്ട് മാസത്തിനുള്ളിൽ സൈനിക പിന്മാറ്റം പൂർത്തിയാകും. ഇറാൻ യുദ്ധത്തിൽ നിന്ന് പുറത്തുകടക്കാൻ യുഎസിന് കൃത്യമായ പദ്ധതികളൊന്നുമില്ലെന്ന് ഫ്രെഡറിക് മെർസ് നേരത്തെ വിമർശിച്ചിരുന്നു. ഇതിന് രൂക്ഷഭാഷയിലാണ് ട്രംപ് മറുപടി നൽകിയത്. ഇറാനെതിരായ യുദ്ധത്തിൽ തങ്ങളെ സഹായിക്കാൻ തയ്യാറാകാത്ത യുറോപ്യൻ രാജ്യങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയന്ത്രണം വിട്ട ടിപ്പര്‍ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി : മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. അഞ്ചുപേർക്ക് പരിക്കുണ്ട്. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.   ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. മണ്ണുകയറ്റിവന്ന...

ശബരിമല സ്വർണാപഹരണ കേസ്: ഉയർന്ന ഉദ്യോഗസ്ഥരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

ശബരിമല : ശബരിമല സ്വർണാപഹരണ കേസിൽ ദേവസ്വം മുൻ സെക്രട്ടറിയേയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരെയും പ്രത്യേക അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. ചിലരെ അറസ്റ്റ് ചെയ്യാനും സാധ്യത. ദേവസ്വം ബോർഡ് മുൻ...
- Advertisment -

Most Popular

- Advertisement -