Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeEdathuaഎടത്വ തിരുനാളിന്...

എടത്വ തിരുനാളിന് സമാപനം :  എട്ടാമിടം ഇന്ന്

എടത്വ:  പ്രശസ്ത തീര്‍ഥാടനകേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയിലെ തിരുനാള്‍ ഇന്ന് സമാപിക്കും. എട്ടാമിടമായ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാനയ്ക്കും ശേഷം നാലിന് കുരിശടിയിലേക്ക് പ്രദക്ഷിണം നടക്കും.

പ്രദക്ഷിണം പള്ളിയുടെ വടക്കേപാലം കടന്ന് മാര്‍ക്കറ്റ് ചുറ്റി തിരുവല്ല-അമ്പലപ്പുഴ റോഡിലുള്ള കുരിശടിയിലെത്തുമ്പോള്‍ വെറ്റിലയും പൂമാലകളും നോട്ടുമാലകളും വിശുദ്ധന്റെ ചെറിയ രൂപത്തില്‍ വിശ്വാസികള്‍ അര്‍പ്പിക്കും.

തുടര്‍ന്ന് പ്രത്യേക പ്രാര്‍ഥനകള്‍ക്ക് ശേഷം കുരിശടി ചുറ്റി തിരികെ പള്ളിപാലം വഴി പള്ളിക്ക് മുന്നിലെത്തുമ്പോള്‍ വികാരി ഫാ. ജോസഫ് കളരിയ്ക്കല്‍ കൊടിയിറക്കും. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം രാത്രി 9.30 ന് നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ ഇപ്രാവശ്യത്തെ തിരുനാള്‍ സമാപിക്കും.

രാവിലെ 10 ന്  നടക്കുന്ന ആഘോഷമായ റാസ കുര്‍ബാനയ്ക്ക് ഫാ. ജോസഫ് കുറശ്ശേരി കാര്‍മികനാകും. ഫാ. വര്‍ഗീസ് പുളിക്കപ്പടവില്‍ വചനസന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാനയ്ക്കും ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ കാര്‍മികത്വം വഹിക്കും. നാലിന് കുരിശടിയിലേക്ക് നടക്കുന്ന പ്രദക്ഷിണത്തിന് ഫാ. വര്‍ക്കി മണക്കളം കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കൊടിയിറക്ക്. രാത്രി 9.30 ന് തിരുസ്വരൂപം ദൈവാലയത്തില്‍ പ്രതിഷ്ഠിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് : ജ്യോതി പ്രയാണം തുടങ്ങി

കോഴഞ്ചേരി : അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമ്മേളന വേദിയിൽ തെളിയിക്കുന്നതിന്  കൊല്ലം പത്മന ബാലഭട്ടാരകേശ്വരം  ക്ഷേത്രത്തിൽ നിന്ന് മേൽശാന്തി വിഷ്ണു തിരുമേനി ഹിന്ദുമത മഹാമണ്ഡലം പി എസ് നായർക്ക് പകർന്നു...

നീതി ഉറപ്പാക്കാൻ നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പം നിലകൊള്ളും : കുമ്മനം

കോഴഞ്ചേരി: റവന്യു ഉദ്യോഗസ്ഥൻ നവീൻ ബാബുവിൻ്റെ  മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരാൻ അദ്ദേഹത്തിൻ്റെ കുടുംബം നടത്തുന്ന പോരാട്ടത്തിൽ കുടുംബത്തോടൊപ്പം എന്നും നിലകൊള്ളുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർത്ഥിയായി ആറന്മുള...
- Advertisment -

Most Popular

- Advertisement -