Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന...

പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

ആലപ്പുഴ: ആലപ്പുഴ അരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന നിയ ലെനിന്‍ (13) മരിച്ചു. മേയ് 8 നാണ് പാമ്പുകടി ഏറ്റതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണലിയാണ് കടിച്ചതെന്നാണ് നിഗമനം.

നൃത്ത പരിശീലനത്തിന് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയ്‌ക്ക് പാമ്പുകടിയേറ്റത്. ഉറുമ്പ് കടിച്ചതാണെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം കുഴഞ്ഞു വീണു. 24 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ തുടരുകയായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുമ്പാശേരി വിമാനത്താവളം വഴി  കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി ഹൈബ്രിഡ്  കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. തമിഴ്‌നാട് സ്വദേശി തുളസി എന്ന യുവതിയാണ് വിമാനത്താവള അധികൃതരുടെ പിടിയിലായത്. തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് എത്തുന്ന യാത്രക്കാരിയുടെ കൈവശം 35...

പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും വന്‍ ശമ്പള വര്‍ധനവ്

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. ചെയർമാന് ജില്ലാ ജഡ്‌ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക്...
- Advertisment -

Most Popular

- Advertisement -