Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവാഗമണ്ണിൽ വിനോദസഞ്ചാരികളായ...

വാഗമണ്ണിൽ വിനോദസഞ്ചാരികളായ കുടുംബത്തെ ആക്രമിച്ച സംഭവം : കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധിച്ചു

കോട്ടയം : വാഗമണ്ണിൽ വിനോദ സഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. കഴിഞ്ഞ 24 നാണ് ഈരാറ്റുപേട്ട നടയ്ക്കൽ വെളിയത്ത് വീട്ടിൽ സാദിക്കിനെയും കുടുംബാംഗങ്ങളെയും അക്രമി സംഘം ആക്രമിച്ചത്.

കാർ ദിശതെറ്റി എത്തിയതായി ആരോപിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. വിനോദസഞ്ചാരത്തിന് എത്തുന്ന സാധാരണക്കാരെ ഇത്തരത്തിൽ ആക്രമിക്കുന്നത് വിനോദ സഞ്ചാര മേഖലയെയും ഇതിനെ ആശ്രയിച്ച് കഴിയുന്ന സാധാരണക്കാരായ ആളുകളെയും ദുരിതത്തിലാക്കും. ഇത് ഇവരുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാക്കും.

ഈ സാഹചര്യത്തിൽ അടിയന്തിരമായി സർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് വിനോദ സഞ്ചാര മേഖലകളിലെ ഇത്തരം അക്രമങ്ങൾ ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി, ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്, സംസ്ഥാന സെക്രട്ടറി എൻ.പ്രതീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഷെരീഫ്, അൻസാരി, ബോബി തോമസ്, വർക്കിംങ് പ്രസിഡന്റ് ബിജോയ് ജോർജ് എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് പിഞ്ചുകുഞ്ഞുൾപ്പെടെ ഏഴു പേരെ കടിച്ച നായ ചത്തു

മലപ്പുറം : മലപ്പുറം പുത്തനങ്ങാടിയിൽ പിഞ്ചുകുഞ്ഞുൾപ്പെടെ ഏഴു പേരെ നായ കടിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് തെരുവു നായ ആക്രമണം നടന്നത്. ശനിയാഴ്ച രാവിലെയോടെ നായയുടെ ജഡം കണ്ടെത്തി. അമ്മയുടെ തോളിൽ കിടന്ന...

തിരഞ്ഞെടുപ്പിൽ മഹായുതി നേടിയ വൻ വിജയത്തിൽ മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചു പ്രധാനമന്ത്രി

ന്യൂഡൽഹി: ജില്ലാ പരിഷത്ത്, മുനിസിപ്പൽ കോർപ്പറേഷൻ, സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ മഹായുതി നേടിയ വൻ വിജയത്തിന് മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. മഹായുതിക്ക് ശക്തമായ ഒരു ജനവിധി മഹാരാഷ്‌ട്രയിലെ ജനങ്ങൾ...
- Advertisment -

Most Popular

- Advertisement -