Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsആൾ താമസമില്ലാത്ത...

ആൾ താമസമില്ലാത്ത വീടിന് തീയിട്ട കേസിൽ അയൽവാസി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ ആൾ താമസമില്ലാത്ത വീടിന് തീയിട്ട കേസിൽ അയൽവാസി അറസ്റ്റിൽ.റാന്നി പഞ്ചായത്ത് അംഗം പാണ്ഡ്യൻ പാറ നരിക്കുഴി വലിയ പറമ്പിൽ ഗീതാ സുരേഷിന്റെ വീടിനാണ് ഇന്ന് രാവിലെ തീയിട്ടത്. സംഭവത്തിൽ അയൽവാസി നരിക്കുഴി ഓളിപ്പാട്ട് ജോർജ് വർഗീസ് ആണ് അറസ്റ്റിലായത്.

ഗീതാ സുരേഷും ഇയാളും തമ്മിൽ വസ്തു സംബന്ധമായ കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് വീടിന് തീയിട്ടതിന് പിന്നിലെന്നാണ് സൂചന. മുൻപ് ഇവർ താമസിച്ചിരുന്ന വീടിനാണ് തീയിട്ടത്. അടുത്തിടെയാണ് പഞ്ചായത്ത് അംഗവും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീർത്ഥാടനം: ജനുവരി 19 വരെ സ്പോട്ട് ബുക്കിംഗ്

ശബരിമല: ശബരിമല ദർശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ  ജനുവരി 19 വരെ ഉണ്ടായിരിക്കും. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, പന്തളം എന്നിവിടങ്ങളിലാണ്  സ്പോട്ട് ബുക്കിങ്ങിന് സൗകര്യം ഉള്ളത്. വിർച്വൽ ക്യു ബുക്കിംഗും ജനുവരി 19...

ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻചോദിച്ച് കൊച്ചി നാവിക ആസ്ഥാനത്തേയ്ക്ക് ഫോൺ വിളിച്ചയാൾ കസ്റ്റഡിയിൽ

കൊച്ചി : ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻചോദിച്ച് കൊച്ചി നാവിക ആസ്ഥാനത്തേയ്ക്ക് ഫോൺ വിളിച്ചയാൾ കസ്റ്റഡിയിൽ. കോഴിക്കോട് സ്വദേശി മുജീബ് റഹ്‌മാനെയാണ് കൊച്ചി ഹാർബർ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്.  പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞാണ്...
- Advertisment -

Most Popular

- Advertisement -