Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസഭയ്ക്കകത്തും പുറത്തും...

സഭയ്ക്കകത്തും പുറത്തും മോൻസ് ജോസഫിനു ജനങ്ങളുടെ പ്രശ്ന‌ങ്ങൾ മാത്രമേയുള്ളു,  ഈ നിലപാട് മാതൃകാപരം: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: സഭയ്ക്കകത്തും പുറത്തും മോൻസ് ജോസഫിനു കടുത്തുരുത്തിയിലെ ജനങ്ങളുടെ പ്രശ്ന‌ങ്ങൾ മാത്രമേയുള്ളുവെന്നും ഈ പോസിറ്റീവ് നിലപാട്എല്ലാ ജനപ്രതിനിധികൾ ക്കും മാതൃകയാണെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയിൽ 25 വർഷം പൂർത്തിയാക്കിയ മന്ത്രി മോൻസ് ജോസഫിനു യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി കടുത്തുരുത്തി ഗൗരി ശങ്കരം ആഡിറ്റോറിയത്തിൽ നൽകിയ അനുമോദനസമ്മേളനവും സ്വീകരണവും ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുക ആയിരുന്നു സ്പീക്കർ.

യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് മാക്കിയിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജസ്റ്റിസ് സിറിയക് ജോസഫ് മോൻസ് ജോസഫിനെ പൊന്നാട അണിയിച്ചു. കെ.ഫ്രാൻസിസ് ജോർജ് എംപി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജോസ് മോൻ മുണ്ടക്കൽ, ആൻ മരിയ ജോർജ്, വലിയ പള്ളി വികാരി ഫാ. ജോൺസൺ നീലനി രപ്പേൽ, ജാൻസ് കുന്നപ്പിള്ളി, മാഞ്ഞൂർ മോഹൻകുമാർ, ജയിംസ് പുല്ലാപ്പള്ളി, പ്രമോദ് കടന്തേരി, സുനു ജോർജ്, ജോസ്മോൻ മുണ്ടയ്ക്കൽ, തോമസ് കണ്ണന്തറ,  വിവിധ സാമുദായിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടാങ്കർ ലോറിയും കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു അപകടം: 20 പേർക്ക് പരുക്ക്

തിരുവനന്തപുരം:  ഇന്ധനം കയറ്റി വന്ന ടാങ്കർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 20 പേർക്ക് പരുക്ക്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം രാത്രി 10.45ന് എംസി റോഡിൽ വട്ടപ്പാറ ജംക്‌ഷനു...

കോവിഡ് : ആശങ്കപ്പെടേണ്ട സാഹചര്യമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആകെ കോവിഡ് ആക്ടീവ് കേസുകൾ 727 ആണ്....
- Advertisment -

Most Popular

- Advertisement -