Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാർ നിയന്ത്രണം...

കാർ നിയന്ത്രണം വിട്ട് ഇടിച്ച്  യുവാവിനു ദാരുണാന്ത്യം.

ആലപ്പുഴ: വേ​ഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ഇടിച്ച് റോഡരികിലെ കടയ്ക്കു മുന്നിൽ ചായ കുടിച്ചു നിന്ന യുവാവിനു ദാരുണാന്ത്യം. കഞ്ഞിക്കുഴി തകിടിവെളിയിൽ സുനിൽ കുമാറിന്റെ മകൻ എസ് സുധീഷ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.20-ന് ആലപ്പുഴ പഴവീട് മെഡിക്കൽ സെന്ററിനു എതിർവശത്താണ് സംഭവം ഉണ്ടായത്. 

കാർ ആദ്യം മറ്റ് വാഹനങ്ങളിൽ ഇടിച്ച ശേഷം സുധീഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിർമാണത്തൊഴിലാളിയായ സുധീഷ്, ഭാര്യ സുജിമോൾക്കൊപ്പം തിരുവല്ലയിലെ ബന്ധു വീട്ടിൽപ്പോയി ബൈക്കിൽ മുഹമ്മയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. പഴവീട് എത്തിയപ്പോൾ ചായകുടിക്കാൻ നിർത്തി. ചായ വാങ്ങിയ ഭാര്യ, സുധീഷിനു കൊടുത്ത ശേഷം കടയുടെ ഭാഗത്തേക്കു മാറിനിന്നു.

ബൈക്കിൽ ചാരിനിന്നു ചായ കുടിക്കുന്നതിനിടെയാണ് കുതിച്ചെത്തിയ കാർ സുധീഷിനെ ഇടിച്ചുതെറിപ്പിച്ചത്. നാട്ടുകാർ ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് ചിങ്ങം ഒന്ന് : കർഷക ദിനവും

പത്തനംതിട്ട : മലയാളികളുടെ നവവത്സര ആരംഭമാണ് ചിങ്ങം ഒന്ന്. കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ഈ ദിവസം  സർക്കാർ കർഷക ദിനമായി ആചരിക്കുന്നു. വറുതിയുടെ കർക്കടക മാസത്തിന് ശേഷം ഭൂമി  നൽകിയ വിളവെടുപ്പിന്റെ...

Kerala Lotteries Results 07-06-2025 Karunya KR-709

1st Prize : ₹1,00,00,000/- KW 164909 (MALAPPURAM) Consolation Prize ₹5,000/- KN 164909 KO 164909 KP 164909 KR 164909 KS 164909 KT 164909 KU 164909 KV 164909 KX...
- Advertisment -

Most Popular

- Advertisement -