Friday, October 16, 2026
No menu items!

subscribe-youtube-channel

HomeHealthഷിഗെല്ല രോഗബാധ...

ഷിഗെല്ല രോഗബാധ : ശുചിത്വ ക്യാംപയിന്‍ ശക്തമാക്കി ആരോഗ്യവകുപ്പ്

കോഴിക്കോട് : ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി കെ മുരളീധരന്‍. വൃത്തിയില്ലാത്ത ആഹാരവും വെള്ളവും രോഗപകര്‍ച്ചയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ കര്‍ശനമായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കണം. ശുചിത്വമില്ലാത്ത റോഡരികിലെ തട്ടുകടകള്‍ അടച്ചുപൂട്ടും. നിരവധി ആളുകള്‍ തട്ടുകടകള്‍ പോലുള്ളവയില്‍ നിന്ന് ഭക്ഷണം കഴിക്കാറുണ്ട്. ശുചിത്വം എല്ലായ്‌പ്പോഴും പാലിക്കണം. രോഗബാധ പടരുന്നത് തടയാന്‍ സുരക്ഷിതമായ കുടിവെള്ളം അനിവാര്യമാണ്.

ഭക്ഷണം പാകം ചെയ്യുമ്പോള്‍ വൃത്തിയുള്ള സാഹചര്യമാണെന്ന് ഉറപ്പുവരുത്തണം, അദ്ദേഹം പറഞ്ഞു.മലിനമായ ഭക്ഷണവും വെള്ളവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൃത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം ഉറപ്പാക്കാനും അദ്ദേഹം പഞ്ചായത്തുകളോടും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളോടും അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൂകൃഷി വിളവെടുപ്പ് ഉത്സവം

പത്തനംതിട്ട: ഇടപ്പരിയാരം എസ്.എൻ.ഡി.പി.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബും, ഇലന്തൂർ കൃഷിഭവനും സംയുക്തമായി നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ്  “പൂവ് പിച്ചൽ" ചടങ്ങ് സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡ് ചീഫ് കോർഡിനേറ്ററും വാർഡ് മെമ്പറുമായ കെ.ജി...

ശബരിമല: പറകൊട്ടിപ്പാട്ട് ത്രികാലദോഷമകറ്റും

ശബരിമല: പറകൊട്ടിപ്പാട്ട് ത്രികാലദോഷമകറ്റുമെന്ന്  പതിറ്റാണ്ടുകളായി സന്നിധാനത്ത് പറകൊട്ടിപ്പാടുന്ന ആറന്മുള സ്വദേശി റ്റി.എസ്. പ്രസാദ് പറയുന്നു. അയ്യപ്പദർശനത്തിനു ശേഷം മാളികപ്പുറത്തെത്തി പറകൊട്ടിപ്പാട്ടു നടത്തുന്ന ഭക്തർ ഏറെയാണ്. ത്രികാല ദോഷങ്ങൾ അകറ്റുമെന്ന വിശ്വാസമാണ് പറകൊട്ടിപ്പാട്ടിനു പിന്നിലുള്ളത്. പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -