Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപശ്ചിമേഷ്യൻ സംഘർഷം...

പശ്ചിമേഷ്യൻ സംഘർഷം : ഹോർമൂസ് അടക്കുകയാണെന്ന് ഇറാൻ

ടെഹ്‌റാൻ : പശ്ചിമേഷ്യൻ സംഘർഷം വീണ്ടും ശക്തമാകുന്നു. യുഎസ് സൈനിക താവളങ്ങൾക്കു നേരെ ഇറാൻ ആക്രമണം നടത്തി .സംഘർഷത്തെ തുടർന്ന് കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചു.തുടർച്ചയായ രണ്ടാം ദിവസവും ഇറാന്റെ വിവിധ ഇടങ്ങളിൽ യുഎസ് ആക്രമണം നടത്തി.

ഹോർമുസ് കടലിടുക്കിലെ ബന്ദർ അബ്ബാസ്, തെക്കൻ നഗരമായ കാർഗനിലും സിരികിലും സ്ഫോടനമുണ്ടായി. ആക്രമണത്തിന് പിന്നാലെ ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ അറിയിച്ചു.എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെയുള്ള എല്ലാത്തരം ഗതാഗതങ്ങളും അവസാനിപ്പിച്ചതായി ഇറാൻ അറിയിച്ചു.

അതേസമയം ,ഒമാൻ തീരത്ത് യുഎസിന്റെ മിസൈൽ ആക്രമണത്തിൽ ഇറാനിൽ നിന്നുള്ള എണ്ണക്കപ്പലിനു തീപിടിച്ച് 3 ഇന്ത്യക്കാരെ കാണാതായി . 21 ഇന്ത്യക്കാരെ രക്ഷിച്ചു. പലാവു പതാക വഹിച്ച കപ്പലിൽ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും അവരിൽ 24 പേർ ഇന്ത്യക്കാരാണെന്നുമാണ് റിപ്പോർട്ടുകൾ.

ചരക്കുകപ്പലിന് നേരെയുള്ള ആക്രമണത്തിൽ അമേരിക്കയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് ഇറാൻ തുറമുഖത്തുനിന്നുള്ള കപ്പലിനെ ആക്രമിച്ചതെന്ന് യുഎസ് മിലിറ്ററി സെൻട്രൽ കമാൻഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂരിൽ എംഡിഎംഎയുമായി ഡോക്ടർമാർ പിടിയിൽ

കണ്ണൂർ : മട്ടന്നൂരില്‍ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍. ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ആണ് ഡോക്ടര്‍ ഇര്‍ഷാദ് എച്ച് എ (33), ഡോക്ടര്‍ സിദ്ധാര്‍ത്ഥ് സി പി (31)...

കുറിച്ചി ഹോമിയോ മെഡിക്കൽ കോളജിൽ ന്യൂറോളജി, ത്വക് രോഗ ഒ.പി. തുടങ്ങി

കോട്ടയം : കുറിച്ചി ഹോമിയോ മെഡിക്കൽ കോളജ് സർക്കാർ ആശുപത്രിയിൽ ന്യൂറോളജി, ത്വക് രോഗ ഒ.പികൾ പ്രവർത്തനമാരംഭിച്ചു. എല്ലാ തിങ്കളാഴ്ചകളിലും രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് ഒ.പി. പ്രവർത്തിക്കുന്നത്. പള്ളം ബ്ലോക്ക്...
- Advertisment -

Most Popular

- Advertisement -