Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവിദ്യ അഭ്യസിക്കുന്നത്...

വിദ്യ അഭ്യസിക്കുന്നത് വ്യക്തിയുടെയും സമൂഹത്തിന്റെയും സമഗ്ര വളർച്ചക്ക് ഉപകരിക്കണം :ശിവനാരായാണ തീർഥ സ്വാമി

ചങ്ങനാശ്ശേരി : വിദ്യ അഭ്യസിക്കുന്നത് വ്യക്തിയുടെയും സമൂഹത്തിന്റെയും സമഗ്ര വളർച്ചക്ക് ഉപകരിക്കുന്ന തരത്തിലായിരിക്കണമെന്ന് ശിവഗിരി ട്രസ്റ്റ്‌ വൈദീകാചാര്യൻ സ്വാമി ശിവനാരായണ പറഞ്ഞു. സ്വാർത്ഥതയിൽ മാത്രം വെരുറപ്പിച്ച വിദ്യാഭ്യാസ രീതി ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശ്ശേരി പൗരവേദി സംഘടിപ്പിച്ച മെഗാ മെരിറ്റ് ഡേ -നിറവ് 2026 കുറിച്ചി രാജാസ് ഇന്റർനാഷണൽ സ്കൂളിൽ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരവേദി ചെയർമാൻ വി ജെ ലാലി അധ്യക്ഷത വഹിച്ച യോഗത്തിൽ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതാകുമാരി സജിമോൻ മുഖ്യപ്രസംഗം നടത്തി.ക്ലിമീസ് സ്കൂൾ മാനേജർ ഫാ. ബിബിൻ ആൻഡ്രൂസ് അനുഗ്രഹ പ്രഭാഷണം നടത്തി. രാജാസ് സ്കൂൾ പ്രിൻസിപ്പൽ മോസമ്മ ജോസഫ് ജോസഫ് സമ്മാനദനം നിർവഹിച്ചു.മോട്ടിവേഷണൽ സ്പീക്കർ ഡോ. ജോബിൻ എസ് കൊട്ടാരം ക്ലാസ്സെടുത്തുകൺവീനർ അഭിഷേക് ബിജു,.ഗ്രാമ പഞ്ചായത്ത്‌ അംഗം ജിക്കു കുര്യയാക്കോസ്, സി ഡി വത്സപ്പൻ, എൻ ഹബീബ്,ജോജോ അലക്സ്‌, ജോസ് ജോസഫ്, ജിൻസൺ ജെയിംസ്, അരുൺ വിമൽ, ഗീതകുമാരി, ശരണ്യ എസ് എന്നിവർ പ്രസംഗിച്ചു.

ഫുൾ എ പ്ലസ് നേടിയ കുറിച്ചി പഞ്ചായത്തിലെ 60 വിദ്യാർത്ഥികൾക്കും നൂറു ശതമാനം വിജയം നേടിയ സ്കൂളുകളായ എ വി ഹൈസ്കൂൾ, ഇത്തിത്താനം ഹൈ സ്കൂൾ, രാജാസ് ഇന്റർ നാഷണൽ സ്കൂൾ, ഗവണ്മെന്റ് ഹൈ സ്കൂൾ കുറച്ചി, മന്ദിരം സെന്റ് മഗ്‌ഡെലനാസ് ഹൈ സ്കൂൾ എന്നിവടങ്ങളിലെ പ്രധാന അധ്യാപകരായ അശ്വതി എൻ, മോസമ്മ ജോസഫ്‌, അനീഷ് എം കെ, ജിക്കു കുര്യയാക്കോസ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻ എസ് എസ് താലൂക്ക്  യൂണിയൻ പതാക ദിനം ആചരിച്ചു

മല്ലപ്പള്ളി: മല്ലപ്പള്ളി എൻ എസ് എസ് താലൂക്ക് കരയോഗ യൂണിയൻ പതാക ദിനം ആചരിച്ചു.  യൂണിയൻ ഓഫീസിനു മുമ്പിലെ കൊടിമരത്തിൽ  ചെയർമാൻ  എം.പി ശശിധരൻ പിള്ള പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ...

42-ാമത് ഭാഗവത സത്രം : 16008 ഗോപികമാർ സംഗമിക്കുന്നു

ആലപ്പുഴ : കലവൂർ ശ്രീ മാരൻകുളങ്ങര ദേവീ ക്ഷേത്രത്തിൽ 42-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര വേദിയിൽ 16008 ഗോപികമാർ സംഗമിക്കുന്നു. ഏപ്രിൽ 3-ന്  ഉച്ചക്ക് 3 നാണ് ഗോപികമാരുടെ സംഗമം.ചടങ്ങിൽ ഗുരുവായൂരപ്പന്റെ...
- Advertisment -

Most Popular

- Advertisement -