Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ഓർഡിനറി...

കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന – മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ.

ഓർഡിനറി സർവീസുകളിൽ യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണം ജൂൺ 8-ന് 7.25 ലക്ഷമായിരുന്നത് ജൂൺ 15-ന് 9.63 ലക്ഷമായും ജൂൺ 16-ന് 11.84 ലക്ഷമായും ഉയർന്നു. ജൂൺ 16-ന് ഓർഡിനറി ബസുകളിലെ മൊത്തം യാത്രക്കാരിൽ 64 ശതമാനവും സ്ത്രീകളായിരുന്നു. ജൂൺ 15-നുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ 16-ന് 2.21 ലക്ഷം സ്ത്രീകൾ അധികമായി യാത്ര ചെയ്തതായും ഇത് 23 ശതമാനം വർധനയാണെന്നും മന്ത്രി വ്യക്തമാക്കി.

ഓർഡിനറി സർവീസുകളിലെ മൊത്തം യാത്രക്കാരുടെ എണ്ണവും ഗണ്യമായി വർധിച്ചു. ജൂൺ 8-ലെ 14.40 ലക്ഷത്തിൽ നിന്ന് ജൂൺ 16-ന് ഇത് 18.56 ലക്ഷമായി ഉയർന്നു. കഴിഞ്ഞ ആഴ്ചയിലെ അതേ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ ഓർഡിനറി സർവീസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ 37.8 ശതമാനം വർധനയുണ്ടായി. എല്ലാ ക്ലാസുകളും ഉൾപ്പെടെ കെഎസ്ആർടിസിയുടെ മൊത്തം യാത്രക്കാരുടെ എണ്ണം ജൂൺ 16-ന് 25.53 ലക്ഷമായിരുന്നു. ഇത് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 25.8 ശതമാനം വർധനയാണ്. യാത്രക്കാരുടെ എണ്ണത്തിലെ ഈ വർധന പ്രധാനമായും സ്ത്രീ യാത്രക്കാരുടെ വർധനയിലൂടെയാണെന്ന് മന്ത്രി പറഞ്ഞു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശവാർഡ് വിഭജനം : ഡീലിമിറ്റേഷൻ കമ്മീഷൻ ജനുവരി 16 മുതൽ പരാതിക്കാരെ നേരിൽ കേൾക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ജില്ലാതല ഹിയറിംഗ് ജനുവരി 16 മുതൽ ഫെബ്രുവരി 22 വരെ നടത്തുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ...

ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം : ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് അംഗം എസ്.ശ്രീജയെ (48) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി .വീട്ടിൽ ആസിഡ് കുടിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് വിവരം.മൈക്രോ ഫിനാന്‍സുമായി...
- Advertisment -

Most Popular

- Advertisement -