Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsഭാര്യയുടെ വിവാഹേതര...

ഭാര്യയുടെ വിവാഹേതര ബന്ധം : ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച്‌ കുടുംബക്കോടതി

പത്തനംതിട്ട : ഭാര്യയുടെ വിവാഹേതര ബന്ധത്തില്‍ ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് പത്തനംതിട്ട കുടുംബക്കോടതി. വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടരുകയും തന്റെ വ്യക്തി ജീവിതം തകര്‍ക്കുകയും ചെയ്തുവെന്ന് ആരോപിച്ച്‌ യുവാവ് നല്‍കിയ പരാതിയിലാണ് ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നത്.

എറണാകുളം മരട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണു വിധി. വിവാഹ ശേഷവും യുവതി മറ്റൊരാളുമായി ബന്ധം തുടര്‍ന്നതോടെയാണ് യുവാവ് കോടതിയെ സമീപിച്ചത്.

വിവാഹ സമയത്തു വരന്റെ കുടുംബം നല്‍കിയ 32 ഗ്രാം സ്വര്‍ണാഭരണമോ നിലവിലെ വിപണിമൂല്യമോ ആറ് ശതമാനം പലിശ സഹിതം ഭാര്യ തിരികെ നല്‍കണമെന്നും ജഡ്ജി ഡോണി തോമസ് വര്‍ഗീസ് നിര്‍ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഴുത്തുകാരുടെ സംഗമവും  സാഹിത്യ ശില്പശാലയും

പരുമല : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ  വിഭാഗമായ എം ഒ സി പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ എഴുത്തുകാരുടെ സംഗമവും,സാഹിത്യ ശില്പശാലയും പരുമല സെമിനാരിയിൽ നടന്നു. സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നായി...

സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ യുവതി തീകൊളുത്തി മരിച്ച നിലയിൽ

പാലക്കാട് : പാലക്കാട് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.ഓങ്ങലൂർ വാടാനാംകുറുശ്ശി വടക്കേ പുരക്കൽ ഷിതയാണ് (37) മരിച്ചത്. ഷിത ജോലി ചെയ്തിരുന്ന പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ്...
- Advertisment -

Most Popular

- Advertisement -