Thursday, August 6, 2026
No menu items!

subscribe-youtube-channel

HomeAgricultureകുറ്റൂർ കൃഷി...

കുറ്റൂർ കൃഷി ഭവനിൽ ഓണക്കാല പച്ചക്കറി തൈ വിതരണം ആരംഭിച്ചു: 4 ഇനം തൈകൾ സൗജന്യം

തിരുവല്ല: ഓണത്തിന് സ്വന്തം മുറ്റത്ത് പച്ചക്കറി എന്ന ലക്ഷ്യത്തോടെ കുറ്റൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ പച്ചക്കറി തൈ വിതരണം ആരംഭിച്ചു. പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വിതരണത്തിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ് നിർവഹിച്ചു.

കുറ്റൂർ കൃഷി ഭവൻ ഓഫീസിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ താരാ മോഹൻ പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ്മാരായ ദീപിക എം.കെ, സ്മിത ജേക്കബ്, പ്രീയ ഡി കുറുപ്പ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിരവധി കർഷകരും സന്നിഹിതരായിരുന്നു.

4 ഇനം തൈകൾ സൗജന്യമായി ലഭിക്കും. വെണ്ട, മുളക്, തക്കാളി, വഴുതന എന്നീ പച്ചക്കറികളുടെ ഹൈബ്രിഡ് ഇനത്തിലുള്ള തൈകളാണ് കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്. ഓണത്തിന് മുമ്പ് വിളവെടുക്കാൻ പറ്റുന്ന രീതിയിൽ 45-60 ദിവസം പ്രായമുള്ള ആരോഗ്യമുള്ള തൈകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ വീട്ടുമുറ്റ കൃഷിയിലൂടെ കുടുംബത്തിന്റെ പച്ചക്കറി ആവശ്യം സ്വയം നിറവേറ്റുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിലെന്ന് കൃഷി ഓഫീസർ താരാ മോഹൻ പറഞ്ഞു. കുറ്റൂർ പഞ്ചായത്ത് പരിധിയിലുള്ള കർഷകർക്ക് അപേക്ഷ നൽകി തൈകൾ കൈപ്പറ്റാം. അപേക്ഷയോടൊപ്പം നിലവിലെ കരം അടച്ച രസീത് ഹാജരാക്കേണ്ടത് നിർബന്ധമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി പത്തനംതിട്ട- തിരുവനന്തപുരം  സർവീസിന് തുടക്കം

പത്തനംതിട്ട: പത്തനംതിട്ട -  അങ്ങാടിക്കൽ - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ സർവീസിന് തുടക്കം.കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഫ്ലാഗ്ഓഫ്‌ ചെയ്തു. 20 വർഷങ്ങൾക്ക് മുൻപ് നിലച്ച സർവീസ്...

പള്ളിക്കെട്ട് ശബരിമലയ്ക്ക്……….. അയ്യന് സംഗീത വിരുന്നൊരുക്കി ഗോകുല്‍ദാസും സംഘവും

ശബരിമല: വീരമണിയുടെ 'പള്ളിക്കെട്ട് ശബരിമലയ്ക്ക് ' എന്ന ഗാനം നാദസ്വരത്തിലൂടെ സന്നിധാനത്ത് വീണ്ടും അലയടിച്ചപ്പോള്‍ അയ്യനെകാണാന്‍ മലകയറിയ ക്ഷീണം മറന്ന് ആസ്വദിച്ച് തീര്‍ഥാടകര്‍. കോട്ടയം നെടുംകുന്നം സ്വദേശി ഗോകുല്‍ദാസും സംഘവുമാണ് അയ്യന് സംഗീത...
- Advertisment -

Most Popular

- Advertisement -