Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅവസരങ്ങളുടെ വാതിൽ...

അവസരങ്ങളുടെ വാതിൽ തുറക്കുന്ന തൊഴിൽമേളകൾ മാതൃകാപരം : സ്പീക്കർ

കോട്ടയം: അവസരങ്ങളുടെ വാതിൽ തുറക്കുന്ന തൊഴിൽമേളകൾ മാതൃകാപരമാണെന്ന് കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനവും, ജി ഐ ടി കോട്ടയവും  ചേർന്ന്‌ ജീ ഐ ടി ക്യാമ്പസിൽ സംഘടിപ്പിച്ച തൊഴിൽമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ജയിൻ സി മാത്യു അധ്യക്ഷത വഹിച്ചു. മലങ്കര സഭയുടെ വലിയ മെത്രാപ്പോലീത്ത കുറിയാക്കോസ്  മാർ ക്ലിമീസ്‌ മുഖ്യ അഥിതിയായി.  റോണി കെ ബേബി എം എൽ എ മുഖ്യപ്രഭാഷണം നടത്തി. ജീ ഐ ടി ഗ്രൂപ്പ്‌  ചെയർമാൻ ജോജി തോമസ്, OCYM കേന്ദ്ര ട്രഷറര്‍ രെഞ്ചു എം ജോയ് ,ഫാ തോമസ് എബ്രഹാം ഇടയാടി, ഡാനി കെ രാജു, സിറിൽ മാത്യൂസ്, സതീഷ് കുമാർ,  ലക്കിമോൾ എബ്രഹാം എന്നിവർ പ്രസംഗിച്ചു.

2500 അധികം ഉദ്യോഗാർത്ഥികളും, നൂറിൽ പരം കമ്പനികളുടെ പ്രതിനിധികളും തൊഴിൽമേളയിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ മുന്നറിയിപ്പിൽ മാറ്റം:2 ജില്ലകളിൽ റെഡ് അലർട്ട് 8 ഇടത്ത് ഓറഞ്ച്

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.എറണാകുളം, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തെക്കൻ കേരളത്തിന് മുകളിലായി...

മകരവിളക്ക് മഹോത്സവത്തിന് തിങ്കളാഴ്ച ശബരിമല നടതുറക്കും 

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 തിങ്കളാഴ്ച വൈകുന്നേരം 4ന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നട തുറക്കും.   തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ...
- Advertisment -

Most Popular

- Advertisement -