Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊട്ടാരക്കര ടിപ്പർ...

കൊട്ടാരക്കര ടിപ്പർ അപകടം : ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ല ; ജിപിഎസ് ഓഫാക്കി

കൊല്ലം : കൊട്ടാരക്കരയിൽ ടിപ്പർ ഇടിച്ച് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ കടുത്ത നിയമലംഘനങ്ങൾ.ചവറ സ്വദേശിയായ ഡ്രൈവർ നിസാമിന്‌ ടിപ്പർ ലോറി ഓടിക്കാൻ ലൈസൻസില്ല.ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്.17 വർഷം പഴക്കമുള്ള വാഹനം പലതവണ നിയമലംഘനങ്ങൾക്ക് പിടികൂടിയിട്ടുണ്ട്.അപകടസമയത്ത് വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലായിരുന്നുവെന്നും അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി.

അപകടത്തിന് പിന്നാലെ വാഹനത്തിന്റെ ഫിറ്റ്നസ് ആർടിഒ റദ്ദാക്കിയിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൗശിക് എന്ന വിദ്യാർഥിയെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി.കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്(15), നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാർ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പർ ഡ്രൈവർ നിസാമിനും പരിക്കേറ്റു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗൗരവമായ വിഷയങ്ങളിൽ ധീരമായ നിലപാട് എടുത്ത മെത്രാപ്പോലീത്തായായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ എന്ന് –  കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ

തിരുവല്ല: സഭയെയും സമൂഹത്തെയും ബാധിക്കുന്ന ഗൗരവമായ വിഷയങ്ങളിൽ ധീരമായ നിലപാട് എടുത്ത മെത്രാപ്പോലീത്തായായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ എന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രസ്താവിച്ചു. അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ജാഗ്രത...

ഭാഗവത സത്രം: കൃഷിമിത്ര പദ്ധതി വിളവെടുപ്പുത്സവത്തിൽ  ലഭിച്ച കൃഷി വിഭവങ്ങൾ ക്ഷേത്രത്തിൽ സമർപ്പിച്ചു

തിരുവല്ല: 40-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിനോട് അനുബന്ധിച്ച് നടന്ന ഭാഗവത കൃഷിമിത്ര പദ്ധതി വിളവെടുപ്പുത്സവത്തിൽ നിന്നു ലഭിച്ച കൃഷി വിഭവങ്ങൾ  ക്ഷേത്രത്തിലെ നാരായണീയ മണ്ഡപത്തിൽ സമർപ്പിച്ചു.  ശ്രീദേവി ശ്യാം, ഗീതാകുമാരി ...
- Advertisment -

Most Popular

- Advertisement -