Tuesday, June 23, 2026
No menu items!

subscribe-youtube-channel

HomeNewsടിപ്പര്‍ ലോറികള്‍ക്ക്...

ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശന നിയന്ത്രണം; നിയമലംഘിച്ചാല്‍ കടുത്ത നടപടി : ജില്ലാ ആര്‍.ടി.ഒ

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ടിപ്പര്‍ ലോറികളുടെ സര്‍വീസുകളുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങളും പരിശോധനയും ഏര്‍പ്പെടുത്തിയതായി പത്തനംതിട്ട ആര്‍.ടി.ഒ സി. ശ്യാം അറിയിച്ചു. പൊതുജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷ മുന്‍നിര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കും.

ടിപ്പര്‍ ലോറികള്‍ക്ക് രാവിലെ 8.30 മുതല്‍ 10 വരെയും വൈകിട്ട് മൂന്ന് മുതല്‍ 4:30 വരെയും കര്‍ശന സര്‍വീസ് വിലക്ക് ഉണ്ടാകും. ഈ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ റോഡിലിറക്കരുത്. മണല്‍, മണ്ണ്, മെറ്റല്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ (പൊടി പറക്കാതെയോ താഴേക്ക് വീഴാതെയോ) നിര്‍ബന്ധമായും പൂര്‍ണമായി മൂടിക്കെട്ടി മാത്രമേ സര്‍വീസ് നടത്താവൂ. അമിതവേഗത, അമിതഭാരം എന്നിവ അനുവദിക്കില്ല.

വാഹനങ്ങളിലെ സ്പീഡ് ഗവേണര്‍ വേര്‍പെടുത്തുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്യരുത്. ഡ്രൈവര്‍മാര്‍ മദ്യപിച്ചോ മറ്റ് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചോ വാഹനങ്ങള്‍ ഓടിക്കരുത്. ടിപ്പര്‍ ലോറി ജീവനക്കാര്‍ ജോലി സമയത്ത് കൃത്യമായി നിശ്ചിത യൂണിഫോം ധരിക്കണം. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും കര്‍ശന ശിക്ഷാനടപടി സ്വീകരിക്കും. ജില്ലയിലുടനീളം മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശനമായ സ്‌പെഷ്യല്‍ ഡ്രൈവും പരിശോധനയും ഉണ്ടാകുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം ; ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു

തിരുവനന്തപുരം : 2024-25 ലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് നടപടിക്രമം ആരംഭിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2024 മാനദണ്ഡപ്രകാരം...

കുടിശ്ശിക : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം കമ്പനികള്‍ നിര്‍ത്തി

കോട്ടയം: 138 കോടി രൂപയുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കാത്തതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം കമ്പനികള്‍ നിര്‍ത്തി. ഇതോടെ പാവപ്പെട്ട രോഗികള്‍ ദുരിതത്തിലായി. വിവിധ മരുന്നു കമ്പനികള്‍ ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍...
- Advertisment -

Most Popular

- Advertisement -