Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsതൊണ്ടിമുതല്‍ തിരിമറി...

തൊണ്ടിമുതല്‍ തിരിമറി കേസ് : ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം

തിരുവനന്തപുരം: വിദേശ പൗരനെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീല്‍ ഇന്ന് കോടതി പരിഗണിക്കും. നെടുമങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയില്‍ നല്‍കിയ അപ്പീലാണ് ഇന്ന് പരിഗണിക്കുന്നത്.

ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. കേസ് നടന്ന കാലയളവില്‍ അദ്ദേഹം അഭിഭാഷകനായിരുന്നു.

ആന്‍റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതല്‍ തിരിമറി കേസില്‍ മൂന്ന് വർഷം വർഷം തടവിനും പതിനായിരം രൂപ പിഴയുമാണ് നെടുമങ്ങാട് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി രാജു നേരത്തെ സെഷൻസ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും എത്തിയെങ്കിലും ഫലം കണ്ടില്ല.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശാരീരികാസ്വാസ്ഥ്യം :  എ. പത്മകുമാർ ആശുപത്രിയിൽ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയാണ് പത്മകുമാർ. 2019-ൽ അദ്ദേഹം...

ജനവാസകേന്ദ്രങ്ങളും ആശുപത്രികളും പാകിസ്താന്‍ ലക്ഷ്യമിട്ടു : നിയന്ത്രിതവും കൃത്യവുമായി ഇന്ത്യ തിരിച്ചടിച്ചു

ന്യൂഡൽഹി : വിമാനങ്ങളെ മുൻനിർത്തിയും ജനവാസകേന്ദ്രങ്ങളും ആശുപത്രികളും ലക്ഷ്യമാക്കിയുമടക്കം നീചമായ രീതിയിലാണ് പാകിസ്താൻ ഇന്ത്യയെ നേരിട്ടതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ...
- Advertisment -

Most Popular

- Advertisement -