Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവെനസ്വേലയിൽ ശക്തമായ...

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം : കനത്ത നാശനഷ്ടം

കാരക്കസ് : വെനസ്വേലയെ പിടിച്ചു കുലുക്കി ശക്തമായ ഇരട്ട ഭൂചലനം .ബുധനാഴ്ച വൈകുന്നേരമുണ്ടായ രണ്ട് അതിശക്തമായ ഭൂകമ്പങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകരുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.റിക്ടർ സ്കെയിലിൽ 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ഔദ്യോഗിക മരണസംഖ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നൂറ് കണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

വെനസ്വേലൻ തലസ്ഥാനമായ കാരക്കസിൽ നിരവധി ബഹുനില കെട്ടിടങ്ങളും ഒരു ഹോട്ടലും പൂർണമായി തകർന്നു വീണു.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു. രാജ്യത്ത് നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

കാരക്കാസിന് ഏകദേശം 168 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തുള്ള കരീബിയൻ തീരത്താണ് ആദ്യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.മോറോണിൽ നിന്ന് 16 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂർ പൂരം കൊടിയേറി:  24-ന് നടക്കുന്ന  വെടിക്കെട്ടിന്റെ ഒരുക്കങ്ങളും  ആരംഭിച്ചു

തൃശൂര്‍: തൃശൂർ പൂരം കൊടിയേറി. രാവിലെ 11നും 11.30നും ഇടയില്‍ തിരുവമ്പാടിയിലും 11.30ന് പാറമേക്കാവിലും കൊടിയേറ്റം നടന്നു. എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരപ്പതാകകള്‍ ഉയരുന്നതോടെ നഗരം അക്ഷരാര്‍ഥത്തില്‍ പൂരാവേശത്തിലേക്ക് കടന്നു. ലാലൂര്‍, അയ്യന്തോള്‍,...

നിതിൻരാജിന്റെ ആത്മഹത്യ : ലോൺ ആപ്പിനെതിരെ കേസ്

കണ്ണൂർ : അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ ലോണ്‍ ആപ്പിനെതിരെ കേസ്.36% പലിശയ്ക്കാണ് ‘ഇന്‍സ്റ്റ പേ ലോൺ’ ആപ് നിതിന് 15000 രൂപ വായ്പ നൽകിയത്.തിരിച്ചടവ് മുടങ്ങിയതോടെ...

- Advertisment -

Most Popular

- Advertisement -